ശിവകാശിയില്‍ പടക്ക ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; രണ്ടുപേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമ്മാണ യൂണിറ്റില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വിരുദുനഗർ ജില്ലയിലെ ശിവകാശിയിലുള്ള പടക്ക നിർമ്മാണ യൂണിറ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശക്തമായ ശബ്ദത്തോടെയാണ് സ്ഫോടനമുണ്ടായത്.

വിവരം ലഭിച്ച ഉടൻ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തി. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ യൂണിറ്റിന്റെ ഭാഗങ്ങള്‍ തകർന്നു. ഗുരുതരമായി പൊള്ളലേറ്റ ഒരു തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക റിപ്പോർട്ടുകള്‍. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

പടക്ക നിർമ്മാണത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയാണോ കാരണമെന്നും, യൂണിറ്റിന് ലൈസൻസ് ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ശിവകാശി പടക്ക നിർമ്മാണത്തിന് പേരുകേട്ട സ്ഥലമാണ്. ഇവിടെ നേരത്തെ പല തവണ ഇത്തരം അപകടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

SUMMARY: Massive explosion at a firecracker factory in Sivakasi; two dead

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ പൂർണമായി കത്തിനശിച്ചു. ആളപായമില്ല....

നോർക്ക ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിപ്പിച്ച നടപടി; പഴയ നിരക്ക് പുനസ്ഥാപിക്കണമെന്ന് ബെംഗളൂരുവിലെ മലയാളി സംഘടനകൾ

ബെംഗളൂരു: പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ...

കേരളത്തിലെ ബാറുകളില്‍ മദ്യപിക്കാൻ ഇനി ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തിരുവനന്തപുരം: മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ച്‌ വയസ്സ് വ്യക്തമാക്കിയതിന് ശേഷം...

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍...

സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് 22 കാരറ്റ്...

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; നഷ്ട പരിഹാരം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്കും വാണിജ്യ കെട്ടിട...

രമ്യ ഹരിദാസിനെ ഫോണിലൂടെ അസഭ്യം പറഞ്ഞു; കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യാ ഹരിദാസിനെ എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ച്‌ അജ്ഞാതന്റെ...

റേഷൻ കടത്ത്; കർണാടകയിൽ 17.78 ലക്ഷം കിലോ ധാന്യം പിടിച്ചെടുത്തു, 215 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിൽ പൊതുവിതരണ സംവിധാനത്തിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യേണ്ട റേഷൻ...

Related Articles

Popular Categories