ഡല്‍ഹി: ഗ്രേറ്റർ നോയിഡയില്‍ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാം വർഷ വിദ്യാർഥിയായിരുന്നു കൃഷ്ണകാന്ത്. കൃഷ്ണ കാന്ത് ശനിയാഴ്ച കോളജില്‍ പോയിരുന്നില്ല. പിന്നെ വരാമെന്ന് റൂംമേറ്റിനോട് പറഞ്ഞു.
ഉച്ചകഴിഞ്ഞ്, കൃഷ്ണ കാന്തിന്റെ പിതാവ് റൂം മേറ്റിനെ വിളിച്ച് റൂമിലേക്ക് വേഗം ചെല്ലാൻ ആവശ്യപ്പെട്ടു. ഇവർ ഹോസ്റ്റല്‍മുറിയില്‍ എത്തിയെങ്കിലും വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇവർ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ കൃഷ്ണകാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: MCA student commits suicide in Greater Noida














