ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. മൂന്ന് പേരടങ്ങുന്ന കുടുംബവുമായി ബെംഗളൂരുവിലേക്ക് പോയ എസ്‌യുവി കാര്‍ ഇടതുവശത്ത് നിന്ന് ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായാത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ എഞ്ചിനിൽ തീ പടർന്നു, മിനിറ്റുകൾക്കുള്ളിൽ വാഹനം കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
വഴിയാത്രക്കാരും ഹൈവേ പട്രോളിംഗ് ജീവനക്കാരും ചേർന്ന് മൂവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുകയും വാഹനം നീക്കം ചെയ്യുകയും ചെയ്ത ശേഷം വൈകുന്നേരം 5.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. അമിത വേഗതയും അപകടകരമായ ഓവർടേക്കിംഗ് ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ.
SUMMARY: Milk tanker hits lorry on Bengaluru-Mysuru highway, SUV catches fire; passengers escape unhurt













