ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന എം എം എ സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് ഇന്ന് നടക്കും. കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻ്റ് എംഎംഎ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളുംകർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻ്റ് നാഷണൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടും ബിഡിഎ ചെയർമാനുമായ എൻ.എ. ഹാരിസ് എംഎൽഎ വിതരണം ചെയ്യും.
ഫുട്ബോൾ ടൂർണമെൻ്റിൽ 20 ടീമുകളാണ് മൽസരിക്കുന്നത്.
വിന്നറാവുന്ന ടീമിന് അറുപത്തി ഒന്നായിരം രൂപയും റണ്ണറപ്പാവുന്ന ടീമിന് മുപ്പത്തി ഒന്നായിരരൂപയും ട്രോഫികളുമാണ് നൽകുന്നത്. പങ്കെടുക്കുന്ന എല്ലാ ടീമുകളെയും മൊമെൻ്റോ നൽകി ആദരിക്കും.
SUMMARY: MMA Super Cup Football Tournament Today














