മുംബൈ വീണ്ടും തോറ്റു; പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത

കൊൽക്കത്ത: ഐപിഎല്ലിലെ നിർണ്ണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റിന് കീഴടക്കി ഐ.പി.എൽ.ക്രിക്കറ്റിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മുംബൈ മുന്നോട്ടുവെച്ച 148 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനിൽക്കെ കൊൽക്കത്ത മറികടന്നു. കൊൽക്കത്തയ്ക്ക് വേണ്ടി മനീഷ് പാണ്ഡെ 45 റൺസും റോവ്മാൻ പവൽ 40 റൺസും നേടി. അജിങ്ക്യാ രഹാനെ 21 റൺസ് നേടി

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമാണ് നേടിയത്. കൊല്‍ക്കത്ത 18.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്.

ജയത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയ്ക്കായി പഴയ സൂപ്പര്‍ താരം മനീഷ് പാണ്ഡെ ടോപ് സ്‌കോററായി. താരം 33 പന്തില്‍ 6 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. മാന്‍ ഓഫ് ദി മാച്ചും മനീഷാണ്.

30 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 40 റണ്‍സെടുത്ത റോവ്മാന്‍ പവലാണ് തിളങ്ങിയ മറ്റൊരു താരം. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 17 പന്തില്‍ 4 ഫോറുകള്‍ സഹിതം 21 റണ്‍സും കണ്ടെത്തി.

ബാറ്റിങില്‍ ടോപ് സ്‌കോററായ കോര്‍ബിന്‍ ബോഷ് തന്നെ ബൗളിങിലും നായകനായി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. ദീപക് ചഹര്‍, ജസ്പ്രീത് ബുംറ, ഗാസ്‌നഫര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ബൗളിങ് എടുത്ത കെകെആര്‍ നായകന്‍ രഹാനെയുടെ തീരുമാനം ശരിയായി മാറുന്ന കാഴ്ചയായിരുന്നു ഈഡന്‍ ഗാര്‍ഡന്‍സില്‍. കൂറ്റനടിക്കു സമ്മതിക്കാതെ കൊല്‍ക്കത്ത ബൗളര്‍മാര്‍ പന്തെറിഞ്ഞതോടെ മുംബൈ വിയര്‍ത്തു.

എട്ടാമനായി ക്രീസിലെത്തിയ കോര്‍ബിന്‍ ബോഷാണ് ടോപ് സ്‌കോറര്‍. താരത്തിന്റെ കൂറ്റനടിയാണ് സ്‌കോര്‍ 140 കടത്തിയത്. 18 പന്തില്‍ 2 സിക്‌സും 3 ഫോറും സഹിതം ബോഷ് 32 റണ്‍സുമായി പുറത്താകാതെ നിന്നു. 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, 20 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍.

4 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വഴങ്ങി സുനില്‍ നരെയ്ന്‍ 1 വിക്കറ്റെടുത്ത് മുംബൈ ബാറ്റിങ് നിരയെ വെട്ടിലാക്കി. സൗരഭ് ദുബെ, കാമറോണ്‍ ഗ്രീന്‍, കാര്‍ത്തിക് ത്യാഗി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി.

അവസാന ഏഴു കളികളിൽ ആറാം ജയമാണ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കായത്. ഒരു മത്സരം അവശേഷിക്കെ കൊൽക്കത്ത 13 പോയിന്റുമായി ആറാം സ്ഥാനത്തെത്തി.

SUMMARY: Mumbai loses again; Kolkata keeps playoff hopes alive

.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം; മുന്നറിയിപ്പുമായി സോനം വാങ്ചുക്

ന്യൂഡല്‍ഹി: ​ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന്...

പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ (91) അന്തരിച്ചു....

കർണാടകയിൽ കടുവകളുടെ എണ്ണം വർധിച്ചതായി കണക്കുകള്‍

ബെംഗളൂരു: കർണാടകയിലെ വനങ്ങളിൽ കടുവകളുടെ എണ്ണം വർധിച്ചതായി വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ....

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും നാളെ

ബെംഗളൂരു: ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ വിട്ടയച്ച്‌ പോലീസ്

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ...

പിണറായി വിജയൻ്റെ കസ്റ്റഡിയും ആരോഗ്യ പ്രശ്നങ്ങളും: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഡൽഹി: ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉള്‍പ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത...

ഫ്ലൈദുബായ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റിന് എതിരായ ആക്രമണം; കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ എൻഐഎ

ഡല്‍ഹി: ഫ്ലൈദുബായ് യാത്രാ വിമാനത്തിലെ അതിക്രമത്തില്‍ ദേശീയ അന്വേഷണ ഏജൻസി എഫ്.ഐ.ആർ...

ഡല്‍ഹിയില്‍ പ്രതിഷേധം ശക്തം: മമത ബാനര്‍ജിയെയും അരവിന്ദ് കെജ്‌രിവാളിനെയും കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്

ഡൽഹി: ഡല്‍ഹിയില്‍ മുൻ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയെയും അരവിന്ദ്...

Related Articles

Popular Categories