ബെംഗളൂരു: മൈസൂരു ദസറയോടനുബന്ധിച്ച് മൈസൂരു നഗരത്തിലും കൊട്ടാരത്തിലും ഏര്‍പ്പെടുത്തിയ ദീപാലങ്കാരം അവസാനിച്ചു. ദസറ കഴിഞ്ഞ് പത്ത് ദിവസം വരെ നഗരം ദീപാലങ്കാരം തുടര്‍ന്നിരുന്നു. ഇന്നത്തോടെ ഇത് അവസാനിച്ചു. ദസറ കാലത്ത് മൈസൂര്‍ കൊട്ടാരം സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള രണ്ടാഴ്ചയ്ക്കിടെ 1,99,703 പേര്‍ സന്ദര്‍ശിച്ചു.
ഇതില്‍ ടിക്കറ്റ് എടുത്ത സന്ദര്‍ശകരുടെ എണ്ണം 1,99,703 ആയിരുന്നു, ദസറ ദിനങ്ങളില്‍ കൊട്ടാര പരിസരത്തെ വൈകുന്നേരത്തെ സാംസ്‌കാരിക പരിപാടികള്‍ കാണാനും പതിനായിരങ്ങളാണെത്തിയത്.
ഗോള്‍ഡ് കാര്‍ഡുകള്‍ വാങ്ങിയ 48,000 പേര്‍ ഒക്ടോബര്‍ രണ്ടിന് കൊട്ടാരത്തിനുള്ളില്‍ നിന്ന് ജംബോ സവാരി ഘോഷയാത്രയുടെ അടുത്തുനിന്നുള്ള കാഴ്ച ആസ്വദിച്ചതായി പാലസ് ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.എസ്. സുബ്രഹ്മണ്യ പറഞ്ഞു.
SUMMARY: Mysore Dussehra; The city and palace are decorated with lights.