മൈസൂരു ദസറയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ചരിത്രപ്രസിദ്ധമായ മൈസൂരു ദസറ ആഘോഷത്തിന് ഞായറാഴ്ച രാവിലെ 11.50 നും ഉച്ചയ്ക്ക് 12.13 നും ഇടയിൽ ചാമുണ്ഡിമലയിലെ ചാമുണ്ഡേശ്വരീക്ഷേത്രത്തിൽ നടക്കുന്ന പൂജയോടെ തുടക്കമാകും. കർണാടകത്തിലെ 350 മഠാധിപതികൾ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിക്കും. കൊപ്പാളിലെ ഗവിമഠം മഠാധിപതി അഭിനവ ഗവിസിദ്ധേശ്വര സ്വാമിയാണ് ഉത്സവത്തിന് തിരിതെളിയിക്കുക. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ തുടങ്ങിയവർ പങ്കെടുക്കും. സാമൂഹിക– സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഇതിനൊപ്പം നടക്കും. 21നു വിജയദശമി ദിനത്തിൽ നടക്കുന്ന ജംബോ സവാരിയോടെ ദസറ ചടങ്ങുകൾ സമാപിക്കും.

ദസറയുടെ ഭാഗമായുള്ള കലാപരിപാടികൾ, യുവദസറ, കാർഷിക ദസറ, കായിക ദസറ, പുഷ്പമേള, ഭക്ഷ്യമേള, പ്രദർശനം എന്നിവയും ഇന്നു തുടങ്ങും.

ദസറ ആഘോഷത്തിൽ ഇത്തവണ മൈസൂരുവിലെ 146 കിലോമീറ്റർ റോഡ്‌ വൈദ്യുതിദീപാലങ്കാരത്തിൽ ശോഭിക്കും. 21 ദിവസം ദീപാലങ്കാരം കൊട്ടാരനഗരത്തിലെത്തുന്നവരെ വരവേൽക്കും.ചാമുണ്ഡിമലയുൾപ്പെടെ ദീപപ്രഭ ചൊരിയും. 199 റോഡുകളും 123 കവലകളും ദീപാലങ്കാരപ്രഭയിലമരും. ഇതിനുപുറമേ വൈദ്യുതിദീപങ്ങൾ വിന്യസിച്ച 80 നിശ്ചലദൃശ്യങ്ങളും നഗരത്തിന് പ്രൗഢി പകരും.

ആഘോഷത്തിന്റെ ഭാഗമായുള്ള ഡ്രോൺ പ്രദർശനത്തിന് ഇത്തവണ 3,500 എൽ.ഇ.ഡി. ഡ്രോണുകളെത്തും. ഒക്ടോബർ 17 മുതൽ 21 വരെ രാത്രി എട്ടിന് ഡ്രോണുകൾ മിഴിതുറക്കും. ഡ്രോണുകൾക്കൊണ്ട് ആകാശത്ത് മയിലിന്റെ രൂപം രചിച്ച് ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാനും ഇത്തവണ ലക്ഷ്യമിടുന്നുണ്ട്. വ്യോമസേനയുടെ അഭ്യാസ പ്രകടനത്തിന്റെ ആകാശക്കാഴ്ചകൾ ഇത്തവണയുമുണ്ട്. കുഞ്ഞു വിമാനങ്ങൾ കരണം മറിഞ്ഞും ചീറിപ്പാഞ്ഞും കാണികളെ കിടിലം കൊള്ളിക്കാൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം എത്തും. 18 മുതൽ 20 വരെയാണ് ദസറ എയർഷോ ക്രമീകരിച്ചിരിക്കുന്നത്.

15 വേദികളിലായി നടക്കുന്ന ദസറയുടെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8,000 പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
SUMMARY: Mysuru Dasara begins today.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാൻസർ മരുന്നുകൾക്കുള്ള വിലനിയന്ത്രണം ഹൃദ്രോഗ–വൃക്കരോഗ മരുന്നുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കർണാടക

ബെംഗളൂരു: കാൻസർ ചികിത്സയ്ക്കുപയോഗിക്കുന്ന ചില മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ...

കേരളസമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഇന്ന്

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം 'ഓണോത്സവ്' ഞായറാഴ്ച രാവിലെ...

സി.ജെ.പി പ്രക്ഷോഭം; ഇന്നും സമരം തുടരും, പോലീസ് കാവലില്‍ ഡല്‍ഹി, സു​പ്രീം​കോ​ട​തി ഇ​ന്നു പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും...

നെടുമ്പാശേരിയിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു

എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനിക്കൂപ്പർ ഇടിച്ചാണ് അപകടം...

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന...

സുവർണ കർണാടക മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക മൈസൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം, കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു, ഒരാള്‍ അറസ്റ്റില്‍ 

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ...

Related Articles

Popular Categories