തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന മൂന്ന് പ്രധാന ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം ഉത്തരവിട്ടു. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് പുതിയ നീക്കം. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ആണ് വിവരം അറിയിച്ചത്.
തിരുവനന്തപുരത്ത് നിന്നും നിസാമുദ്ദീനിലേക്ക് സർവീസ് നടത്തുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസിന് ചെങ്ങന്നൂരും, നാഗർകോവിൽ നിന്ന് മംഗളൂരുവിലേക്ക് പോകുന്ന അമൃത് ഭാരത് എക്സ്പ്രസിന് ശാസ്താംകോട്ട, വടകര എന്നിവിടങ്ങളിലും തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിലുമാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്.
SUMMARY: New stops for three trains in Kerala















