കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച അവസാനിച്ചു; പ്രഖ്യാപനം ഇന്നില്ല

ന്യൂഡൽഹി: മുഖ്യമന്ത്രി ചർച്ചയിൽ ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. ദീർഘമായ ചർച്ചകൾ നടന്നുവെന്നും ദീപ ചർച്ചകൾക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിക്കായി മേയ് 23 വരെ സമയം ഉണ്ടെന്നും യോ​ഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചു.

ജ്ജ്വലമായ വിജയമാണ് കേരളത്തിലുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചേരിത്തിരഞ്ഞുള്ള പ്രചാരണങ്ങൾ വിഭാഗീയത ഉണ്ടാക്കുന്നുണ്ട്. അതിനാൽ എല്ലാവരും ചേർന്ന് ഒരുമിച്ച് പറയുന്നു, അങ്ങനെ പ്രചാരണം നടത്തരുത്. അത് കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കും. ഇനി ഒരു സ്ഥലത്ത് പോലും ഒരു പ്രകടനവും നടത്തരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാവരും പാർട്ടിക്കാർ ആണ്. ജനങ്ങളാണ് പരമ പ്രധാനം. എല്ലാ ഫ്ലക്സും ഇന്ന് തന്നെ എടുത്തു മാറ്റണം. ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും സതീശൻ വ്യക്തമാക്കി.

നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ലെന്നും അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിൽ ആവരുതെന്നും കെ.സി. വേണു​ഗോപാൽ പറഞ്ഞു. ഇന്നത്തോടുകൂടി എല്ലാം അവസാനിപ്പിക്കണം എന്നും ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇത് വഴിതെളിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്ഠേന സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർ​ഗെയുടെ വസതിയിലാണ് രാഹുൽ ​ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോ​ഗം നടന്നത്. എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.

SUMMARY: No final decision reached in Congress CM talks; announcement to be made later

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഹറം ഘോഷയാത്ര; ഹൊസൂർ റോഡിൽ ‌‌ഗതാഗത നിയന്ത്രണം

ബെംഗളൂരു: മുഹറം ഘോഷയാത്രയുടെ ഭാഗമായി ഇന്ന് ഹൊസൂർ റോഡിൽ രാവിലെ 11...

ബെംഗളൂരു സ്ഫോടന കേസ്: സക്കറിയയുടെ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു സ്ഫോടന കേസിലെ എട്ടാം പ്രതിയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ...

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

കൊച്ചി: പശ്ചിമേഷ്യയിലേക്ക് തൊഴിൽ അവസരമൊരുക്കി ലുലുഗ്രൂപ്പ്. നിരവധി തൊഴില്‍ അവസരമൊരുക്കി ലുലുഗ്രൂപ്പ്....

എസ്.എൻ.ഡി.പി. യോഗം നേതൃത്വ ക്യാമ്പിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: എസ്.എൻ.ഡി.പി. യോഗം ത്രിദിന നേതൃത്വ ക്യാമ്പ് ഇന്ന് മുതല്‍ ഞായറാഴ്ച...

ജർമനിയെ അട്ടിമറിച്ച് ഇക്വഡോറും കു​റ​സാ​വോ​യെ വീഴ്ത്തി ഐവറി കോസ്റ്റും നോക്കൗട്ടിൽ

ഫി​ലാ​ഡെ​ൽ​ഫി​യ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഇ ​പോ​രാ​ട്ട​ത്തി​ൽ കു​റ​സാ​വോ​യെ ത​ക​ർ​ത്ത് ഐ​വ​റി​കോ​സ്റ്റ്....

മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം’; തരുൺ മൂർത്തി- മോഹൻലാൽ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു

കൊച്ചി:  തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി തരുണ്‍...

എറണാകുളത്ത് വ്യാജരേഖകളുമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ സ്വ​കാ​ര്യ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന...

സി.എം.ആര്‍.എല്‍ – എക്സാലോജിക് കേസില്‍ വീണയെ രണ്ടാം തവണയും ചോദ്യം ചെയ്ത് വിട്ടയച്ച്‌ ഇഡി; വീണ്ടും ഹാജരാകാൻ സമൻസ് നല്‍കി

കൊച്ചി: സി.എം.ആര്‍.എല്‍ - എക്സാലോജിക് കേസിൽ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ...

Related Articles

Popular Categories