ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.
1987- ല്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടനയില്‍ 193 അംഗങ്ങളുണ്ട്. കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നോര്‍ക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുള്‍പ്പടെയുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി മലയാളി സംഘടകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി വരുന്നത്. നോര്‍ക്കയുമായി സഹകരിച്ച് ക്ഷേമപദ്ധതികള്‍ കൂടുതല്‍ പ്രവാസി മലയാളികളിലേയ്ക്ക് എത്തിക്കുവാനുള്ള ശ്രമം തുടര്‍ന്നുവരികയാണെന്ന് അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡൻ്റ് ബി ജയകുമാർ, സെക്രട്ടറി ജോജു വർഗ്ഗീസ്, ട്രഷറർ എം. എസ്. വിനോദ് എന്നിവര്‍ അറിയിച്ചു
നിലവില്‍ കര്‍ണാടകയിലെ പത്തൊപത് മലയാളി സംഘടനകള്‍ക്കാണ് ഇതു വരെ നോര്‍ക്കയുടെ അംഗീകാരം ലഭിച്ചിട്ടുള്ളത്. 1)കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ഹോസ്‌പേട്ട്, 2)കേരള സമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ്, 3) ദീപ്ത്തി വെല്‍ഫെയര്‍ അസോസിയേഷന്‍,4) കേരള സമാജം ബാംഗ്ലൂര്‍, 5)കാരുണ്യ ബെംഗളൂരു ചാരിറ്റബിള്‍ ട്രസ്റ്റ്, 6)കൈരളി കലാ സമിതി വിമാനപുര 7)കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ്, 8)കൈരളി കള്‍ചറല്‍ അസോസിയേഷന്‍ കാഡുഗോഡി, 9)കൈരളി വെല്‍ഫെയര്‍ അസോസിയേഷന്‍ ടി സി പാളയ, 10)കേരള സമാജം മാംഗ്ലൂര്‍,11) ശ്രീ മണികണ്ഠ സേവാ സമിതി, 12)സുവര്‍ണ കര്‍ണാടക കേരള സമാജം, 13)പ്രവാസി മലയാളി അസോസിയേഷന്‍ വൈറ്റ്ഫീല്‍ഡ്, 14) കുന്ദലഹള്ളി കേരള സമാജം,15) സര്‍ജാപുര മലയാളി സമാജം, 16)കേരള സമാജം ദൂരവാണി നഗര്‍, 17)കേരള കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ സെന്റര്‍ ഉഡുപ്പി, 18)കേരള സമാജം മൈസൂര്‍, 19) പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ചറല്‍ അസോസിയേഷന്.
SUMMARY: Norka Roots recognition for Progressive Arts and Cultural Association














