ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് മംഗളൂരുവിനും ബെംഗളൂരുവിനും ഇടയില്‍ പാലക്കാട് വഴി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഞായറാഴ്ച (31-08-2025) മംഗളൂരുവില്‍ നിന്നാണ് ആദ്യ സര്‍വീസ്. രാത്രി 11 മണിക്ക് മംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06003) തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എസ്എംവിടി ബെംഗളൂരുവിലെത്തും. തിരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 3:50-ന് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06004) ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മംഗളൂരുവിലെത്തിച്ചേരും.
ഇരുവശങ്ങളിലേക്കുമുള്ള യാത്രയില്‍ കാസറഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട്, പോതന്നൂര്‍, തിരുപ്പുര്‍, ഈറോട്, സേലം, ബംഗാരപേട്, കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകളിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ നിര്‍ത്തുക. ഒരു വശത്തേക്ക് ഒരു സര്‍വീസ് മാത്രമാണ് നടത്തുക. ഒരു എസി ടു ടയര്‍ കോച്ച്, മൂന്ന് എസി ത്രീ ടയര്‍ കോച്ചുകള്‍, 14 സ്ലീപ്പര്‍ക്ലാസ് കോച്ചുകള്‍, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവ സ്‌പെഷ്യല്‍ ട്രെയിനില്‍ ഉണ്ടാകും. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ബുക്കിങ് ആരംഭിക്കും.
SUMMARY: Onam Holiday Rush; Special train from Bengaluru to Mangaluru via Palakkad