ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും മത്സരത്തില്‍ പങ്കുചേരാം.
ഒന്നു മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള റീൽസുകൾ തയ്യാറാക്കി [email protected] എന്ന ഇമെയില്‍ വിലാസത്തിലോ, 9207144445 എന്ന വാട്‌സ്‌ആപ്പ് നമ്പറിലേക്കോ അയക്കാം. 3 പ്രമുഖ ജൂറികളാൽ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10,000 രൂപ, 50000, 3000 എന്നിങ്ങനെ സമ്മാനമായി നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. അവസാന തീയതി: ആഗസ്റ്റ് 31. വിശദവിവരങ്ങൾക്ക്: 9496966136.
SUMMARY: Onstage Jalahalli Reels Competition