Friday, October 3, 2025
22.3 C
Bengaluru

ഇന്ത്യൻ നേവിയില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് തസ്തികകളിലെ 1,266 ഒഴിവിലേക്കും 260 ഓഫീസർ തസ്‌തികയിലേക്കുമാണ് ഇപ്പോള്‍ അപേക്ഷിക്കാൻ കഴിയുക. ഇരുവിഭാഗങ്ങളിലുമായി 1526 ഒഴിവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രേഡ്സ്മാൻ ഇന്ത്യൻ നേവിയില്‍ ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികയിലെ 1,266 ഒഴിവിലേക്ക്‌ വിജ്ഞാപനമായി. ഇന്ത്യൻ നേവിയുടെ അപ്രന്റിസ് സ്കൂളുകളില്‍ പരിശീലനം പൂർത്തിയാക്കിയവർക്കാണ് (എക്സ്-നേവല്‍ അപ്രന്റിസ്) അപേക്ഷിക്കാൻ കഴിയുക. സെപ്തംബർ 2 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും.

യോഗ്യത: പത്താം ക്ലാസ്/തത്തുല്യം, ഇംഗ്ലിഷ് പരിജ്ഞാനം. ബന്ധപ്പെട്ട ട്രേഡില്‍ അപന്റിസ്ഷിപ് പരിശീലനം പൂർത്തിയാക്കിയവർ അല്ലെങ്കില്‍ മെക്കാനിക്/തത്തുല്യം, ആർമി/നേവി/എയർ ഫോഴ്‌സ് ടെക്‌നിക്കല്‍ ബ്രാഞ്ചില്‍ 2 വർഷ റെഗുലർ സർവീസ്. പ്രായം: 18- -25 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. https://onlineregistrationportal.in/registeruser വഴി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകള്‍: ഐസിഇ ഫിറ്റർ ക്രെയ്ൻ, ക്രെയിൻ ഓപ്പറേറ്റർ ഓവർഹെഡ്, മെക്കാനിക് ഡീസല്‍, മെക്കാനിക് മോട്ടോർ വെഹിക്കിള്‍, മെക്കാനിക് ഓട്ടോ ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ്, മേസണ്‍, മേസണ്‍ ബില്‍ഡിങ് കണ്‍സ്ട്രക്ടർ, ബില്‍ഡിങ് മെയിന്റനൻസ് ടെക്നിഷ്യൻ, പവർ ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രോപ്ലേറ്റർ, കമ്പ്യൂട്ടർ ഫിറ്റർ, പാറ്റേണ്‍ മേക്കർ, മോള്‍ഡർ, ഫൗണ്‍ട്രിമാൻ, മെക്കാനിക് മറൈൻ ഡീസല്‍, ജിടി ഫിറ്റർ, മറൈൻ എൻജിൻ ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, അഡ്വാൻസ് മെക്കാനിക്, മെക്കാനിക് മെക്കട്രോണിക്സ്, മെഷിനിസ്റ്റ്, ടർണർ, ഓപ്പറേറ്റർ അഡ്വാൻസ് മെഷീൻ ടൂള്‍, ബോയ്ലർ മേക്കർ, ഹോട്ട് ഇൻസു ലേറ്റർ, ടിഗ് ആൻഡ് മിഗ് വെല്‍ഡർ, ഫിറ്റർ, ഐടി ആൻഡ് ഇഎസ്‌എം, ഇലക്‌ട്രോണിക്സ് മെക്കാനിക് ഐ ആൻഡ് സിടിഎസ്‌എം, സിഒപിഎ, ഇലക്‌ട്രോണിക് ഫിറ്റർ, ഗൈറോ ഫിറ്റർ, മെക്കാനിക് റേഡിയോ റഡാർ എയർക്രാഫ്റ്റ്, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, സോണാർ ഫിറ്റർ, മെക്കാനിക് ഇൻഡസ്ട്രിയല്‍ ഇലക്‌ട്രോണിക്സ്, വെപ്പണ്‍ ഫിറ്റർ, പൈപ് ഫിറ്റർ, പ്ലംബർ, വെല്‍ഡർ, ഷിറൈറ്റ് സ്റ്റീല്‍, ഷീറ്റ് മെറ്റല്‍ വർക്കർ, എംഎം ടിഎം, മെക്കാനിക് ആർ ആൻഡ് എസി, പ്ലംബർ.

ഓഫീസർ ഇന്ത്യൻ നേവിയുടെ എക്‌സിക്യൂട്ടീവ്, എഡ്യുക്കേഷൻ, ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ ഷോർട് സർവീസ് കമീഷൻ ഓഫിസർ തസ്‌തികയിലേക്കും നിലവില്‍ അപേക്ഷ സമർപ്പിക്കാം. 260 ഒഴിവുകളിലേക്ക്‌ സെപ്‌തംബർ ഒന്നുവരെ അവിവാഹിതർക്ക്‌ അപേക്ഷിക്കാം. 2026 ജൂണില്‍ ഏഴിമല നാവിക അക്കാദമിയില്‍ കോഴ്‌സുകള്‍ ആരംഭിക്കും. എക്‌സിക്യൂട്ടീവ്‌ ബ്രാഞ്ച്‌, എജ്യൂക്കേഷൻ ബ്രാഞ്ച്‌, ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലാണ്‌ നിലവില്‍ അവസരം. യോഗ്യത, പ്രായപരിധി എന്നിവയടക്കമുള്ള വിശദവിവരങ്ങള്‍ www.joinindiannavy.gov.inല്‍ ലഭ്യമാണ്.

SUMMARY: Opportunity in Indian Navy; Apply now

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി...

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര...

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം...

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി....

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

Topics

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു....

ബിഎംടിസി സര്‍വീസുകള്‍ സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കും; സര്‍വീസ് ദൂരപരിധി 40 കിലോമീറ്റർ വരെയാക്കും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ...

മയക്കുമരുന്ന് വേട്ട; ഒരു മലയാളി ഉള്‍പ്പെടെ ബെംഗളൂരുവില്‍ 7 പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകളിൽ ഒരു...

റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥിനി ട്രക്ക് ഇടിച്ച് മരിച്ചു

ബെംഗളൂരു: റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരി ട്രക്ക് ഇടിച്ച്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും

ബെംഗളൂരു: ഹെന്നൂർ എംയുഎസ്എസ്–66 കെവി സബ്സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച...

ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് ബിഎംടിസിയുടെ പുതിയ സർവീസ്

ബെംഗളൂരു: ആനേക്കൽ, ചന്ദാപുര എന്നിവിടങ്ങളിൽ നിന്ന് ശിവാജിനഗറിലേക്ക് തിങ്കളാഴ്ച മുതല്‍ പുതിയ...

വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍; സർജാപുര റോഡിൽ രണ്ട് മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക്...

Related News

Popular Categories

You cannot copy content of this page