ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ അയ്യപ്പ സി ബി എസ് ഇ സ്കൂളിൽ നടന്നു. അയ്യപ്പ എഡ്യൂക്കേഷൺ ട്രസ്റ്റ് പ്രസിഡന്റ് ലോകനാഥൻ ഉദ്ഘാടനം ചെയ്തു. എച്ച്എഎൽ മുൻ ചെയർമാൻ പദ്മശ്രീ ഡോ സി.ജി.കൃഷ്ണദാസ് നായർ മുഖ്യാഥിതിയായിരുന്നു.
ഡോ ലേഖ കെ നായർ ക്വിസ് മാസ്റ്റർ ആയി. 24 ഓളം ഹൈസ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ സെൻ്റ് മേരീസ് സ്‌കൂൾ (ഐ.സി.എസ്.സി) ദാസറഹള്ളി ഒന്നാം സ്ഥാനവും, ശ്രീ അയ്യപ്പാ എഡ്യുക്കേഷൻ സെൻ്റർ (സ്റ്റേറ്റ് ബോർഡ്) ജലഹള്ളി രണ്ടാം സ്ഥനവും, പി.ആർ. പബ്ലിക് ആന്റ് അയ്യർ ഹൈസ്കൂൾ, മത്തിക്കരെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ്പ്രൈസും മെമെന്റൊയും സർട്ടിഫിക്കറ്റുകളും നൽകി പ്രോത്സാഹിപ്പിച്ചു.
ഫോറം പ്രസിഡൻ്റ് ദിലീപ് കുമാർ ആർ, ജനറൽ സെക്രട്ടറി സിപി മുരളി, ട്രഷറർ സുമേഷ്, വൈസപ്രസിഡന്റ് മാരായ സുരേഷ് കെ ഡി, ശിവദാസ് മേനോൻ, ശശിധരൻ പതിയിൽ, കൃഷ്ണകുമാർ പി, രാജേഷ് വെട്ടംതൊടി , നന്ദകുമാർ വാരിയർ, മോഹൻദാസ് എം,. സുന്ദർ, ശ്രീകൃഷ്ണൻ, പ്രവീൺ കുമാർ ഒ, പ്രവീൺ കിഴക്കുംപാട്ട്, മുരളി കെ ബി, ജയനാരായണൻ വനിതാ വിഭാഗം ഉഷസ് ഭാരവാഹികളായ വിനിത മനോജ്, ഗംഗ മുരളി ,ബിന്ദു സുരേഷ്, അഡ്വക്കേറ്റ് ദിവ്യ ദിലീപ്, ശ്രുതി പ്രവീൺ, ഉഷാശശിധരൻ, യുവജനവിഭാഗം ഭാരവാഹികളായ നിതിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി













