Sunday, April 26, 2026
33 C
Bengaluru

കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ വയനാട്ടിൽ റമദാൻ- ഈദ് കിറ്റുകൾ വിതരണം ചെയ്തു

സുൽത്താൻ ബത്തേരി : കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റമദാൻ- ഈദ് കിറ്റുകൾ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ ഗ്രാമീണ മേഖലയായ പഴുപ്പത്തൂർ മഹല്ലിൽ വിതരണം ചെയ്തു. കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ഓർഗനൈസിംഗ് സെക്രട്ടറി ഷാജൽ സി എച്ച് പഴുപ്പത്തൂർ മഹല്ല് പ്രസിഡന്റ് മുഹമ്മദ് കുട്ടി കോണിക്കലിന് നൽകി വിതരണോൽഘാടനം നിർവഹിച്ചു.

പരസ്പര സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഹിതമായ സന്ദേശമാണ് ഇത്തരം സൽ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് കൈമാറുന്നത് എന്ന് മഹല്ല് ഇമാം ഷഹീർ ഫൈസി റമദാൻ സന്ദേശത്തിൽ പറഞ്ഞു . പ്രദേശത്തെ നിർധനരും വിധവകളുമടങ്ങുന്ന കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തിട്ടുള്ളത് . ഇത്തരം കുടുംബങ്ങളെ സാമ്പത്തികമായി കൈ പിടിച്ചുയർത്തുന്നതിന്റെ ഭാഗമായി തുടർന്നും കാരുണ്യ പ്രവർത്തനങ്ങളും തുടർ പദ്ധതികളും ആവശ്യമാണെന്നും സഹകരണങ്ങൾ നൽകി കൂടെ നിൽക്കുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ ജന സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി പറഞ്ഞു . കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ കർണാടകയിലും പരിസര പ്രദേശങ്ങളിലുമായി റമദാൻ പ്രമാണിച്ചു കൊണ്ട് നൂറു കണക്കിന് ഈദ് കിറ്റുകൾ നൽകി വരുന്നു. പ്രസ്തുത പരിപാടിയിൽ മഹല്ല് ഭാരവാഹികളായ അബ്ദുറഹിമാൻ വി പി , കുഞ്ഞി മുഹമ്മദ് സി പി , മുഹമ്മദ് ഫാസിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

SUMMARY : Karnataka Minority Cultural Centre distributes Ramadan-Eid kits in Wayanad

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടക മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍...

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം; 250 മെഗാവാട്ട് അധികമായി വാങ്ങാൻ കെഎസ്‌ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി...

വയനാട്ടില്‍ പിക്ക്‌അപ്പ് ജീപ്പിടിച്ച്‌ അധ്യാപിക മരിച്ചു

ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച്‌ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി...

ഹർഭജൻ സിംഗിന്റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു; സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്രം

ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ...

Topics

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ്...

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം...

സി.ഇ.ടി പരീക്ഷക്കിടെ ബെംഗളൂരുവില്‍ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ചു; ഇൻവിജിലേറ്റർക്ക് സസ്പെൻഷൻ

ബെംഗളൂരു: സി.ഇ.ടി പരീക്ഷക്ക് മുന്നോടിയായുള്ള ദേഹ പരിശോധനക്കിടെ ബെംഗളൂരുവില്‍ ഇൻവിജിലേറ്റർമാർ ബ്രാഹ്മണ...

മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘മോഹം’; മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും

ബെംഗളൂരു: 48-ാമത് മോസ്‌കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരട്ടനേട്ടവുമായി മലയാളച്ചിത്രം മോഹം....

ടി.സി.എ​സ്. വേ​ൾ​ഡ് 10 കെ മാരത്തൺ ഞായറാഴ്ച

ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണ്‍ ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും. എംജി...

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍...

ബെംഗളൂരുവില്‍ കാമുകനെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവം; യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ...

Related News

Popular Categories

You cannot copy content of this page