ബെംഗളൂരു: എഴുത്തുകാരനും മലയാളം മിഷൻ മൈസൂർ മേഖല കോര്‍ഡിനേറ്ററും മലയാളം മിഷൻ അധ്യാപകനുമായ പ്രദീപ് മാരിയിലിന്റെ വെള്ളാരം കല്ലുകൾ തേടുന്ന പെൺകുട്ടി എന്ന നോവലിൻ്റെ പ്രകാശനം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നടന്നു.
കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പുസ്തക പ്രകാശനം നിർവ്വഹിച്ചു. എസ് സി ഇ ആർ ടി റിസർച്ച് ഓഫീസറും എഴുത്തുകാരനുമായ ഡോ എം.ടി ശശി പുസ്തക പരിചയം നടത്തി. എഴുത്തുകാരന്‍ ജേക്കബ് എബ്രഹാം, മാൻ കൈൻ്റ് ഉടമ സായൂജ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു. മാൻകൈൻ്റ് ലിറ്ററേച്ചറാണ് പുസ്തകം പുറത്തിറക്കിയത്.
SUMMARY: Pradeep mariyal’s novel released














