ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന ഓണാഘോഷം ‘സൗപർണിക ബിൽഡേഴ്‌സ് ചിങ്ങനിലാവ് 2025’ ഞായറാഴ്ച കാടുഗോഡി കണമംഗല ജെയിൻ ഹെറിറ്റേജ് സ്കൂളിൽ നടക്കും.രാവിലെ 9.30 മുതൽ വിവിധ കലാപരിപാടികൾ നടക്കും. ഉച്ചയ്ക്ക് വഞ്ചിപാട്ടോടുകൂടി ആറന്മുള ഓണസദ്യ.
വൈകീട്ട് അഞ്ചിന് പിന്നണിഗായകരായ ശ്രീനാഥ്, അഞ്ജു ജോസഫ്, ടെലിവിഷൻ ചാനൽ കോമഡി ഫെയിം പോൾസൺ, ഭാസി, സിസി എന്നിവർ അണിനിരക്കുന്ന സംഗീത-കോമഡി മെഗാ ഷോ. മുൻ മന്ത്രി അരവിന്ദ് ലിംബാവലി, മഞ്ജുളാ അരവിന്ദ് ലിംബാവലി എംഎൽഎ, നടി ലക്ഷ്മി ഗോപാലസ്വാമി എന്നിവർ മുഖ്യാതിഥികളാകും.
ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്.(https://in.bookmyshow.com/events/chinganilavu/ET00451746)
നേരിട്ട് ടിക്കറ്റുകൾ ലഭിക്കുന്നതിന് 7337734243, 8050897856, 8147599358 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
SUMMARY: Pravasi Malayali Association Whitefield ‘Chinganilavu 2025’ today
SUMMARY: Pravasi Malayali Association Whitefield ‘Chinganilavu 2025’ today