ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ ഗുരു മന്ദിരത്തിൽനിന്ന് രാവിലെ ഒൻപതിന് പുഷ്പാലംകൃതമായ രഥത്തിലാണ് വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുന്നത്. സോലൂർ മഠാധിപതി വിഖ്യാതാനന്ദ സ്വാമിയും സമിതി പ്രസിഡന്റ് എൻ. രാജ്‌മോഹനനും ചേർന്ന് ഫ്‌ളാഗ് ഓഫ് നിർവഹിക്കും.

ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ട്രഷറർ ഇൻചാർജ് എ.ബി.അനൂപ് എന്നിവർ നേതൃത്വം നൽകും. എം.ജി.റോഡ്, ആനേപ്പാളയ, ആടുഗോഡി, മടിവാള ചെക്പോസ്റ്റ്, ബൊമ്മനഹള്ളി, വിദ്യാജ്യോതി നഗർ പ്രയർഹാൾ, ഹൊങ്ങസാന്ദ്ര, ബേഗൂർ മൈലസാന്ദ്ര ഗുരുമന്ദിരം, ഇലക്ട്രോണിക്‌സിറ്റി വഴി സർജാപുരയിൽ എത്തും.

കെ.പീതാംബരൻ, കൃഷ്ണകുമാർ കടമ്പൂർ, മധു കലമാനൂർ, പി. ദിവാകരൻ, കേരളസമാജം സെക്രട്ടറിയും ലോക കേരള സഭാംഗവുമായ റജികുമാർ, കേരളസമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ, എം. മനോഹരൻ എന്നിവർ സംബന്ധിക്കും.

ബെംഗളൂരുവില്‍ അനേകം ഗുരുമന്ദിരങ്ങൾ ഉണ്ടെങ്കിലും ആദ്യമായാണ് ക്ഷേത്രസമുച്ഛയത്തിനുള്ളിൽ ഗുരുമന്ദിരം സ്ഥാപിക്കുന്നതെന്ന് സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു. ശില്പിയും ചിത്രകാരനും മാവേലിക്കര മാന്നാർ സ്വദേശിയുമായ രതീഷ് മാന്നാറിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ വിഗ്രഹത്തിന് 90 കിലോഗ്രാം ഭാരവും രണ്ടരയടി ഉയരവുമുണ്ട്. ജൂൺ 27-നാണ് പ്രതിഷ്ഠ. രാവിലെ ആറിന് പൂജകൾ ആരംഭിക്കും.

SUMMARY: A procession carrying Panchaloha idol of Sri Narayanaguru tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം പൂക്കള മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍...

ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും

ബെംഗളൂരു: ബെംഗളൂരു ജില്ലാ എസ്‌കെഎസ്എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമസ്ത കേരള ജംയിയ്യത്തുല്‍...

ആർ സി പുരം മഹല്ല് മീലാദ് സംഗമം

ബെംഗളൂരു: പൊതു സമൂഹത്തില്‍ സ്‌നേഹവും കാരുണ്യവും സഹിഷ്ണുതയും സൗഹാര്‍ദ്ധവും വളര്‍ത്തുന്നതില്‍ പ്രവാചകന്‍...

ട്രെയിന്‍ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു; അപകടം ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ

ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍...

അര്‍ജന്റീന ടീമിന്റെ പേരില്‍ തട്ടിപ്പ്; എസ്‌ഐടി രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ ശുപാര്‍ശ

തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസ്സി നായകനായ അർജന്റീന ടീമിനെ കേരളത്തില്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റ രോഗി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ...

സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസം കെഎസ്‌ഇബി സർചാർജ് ഈടാക്കും. പ്രതിമാസ ബില്ലുകാർക്ക്...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; അഞ്ച് പേര്‍ മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍...

Related Articles

Popular Categories