ബെംഗളൂരു: കുന്ദലഹള്ളി കേരള സമാജത്തിന്റെ 2026-28 വർഷങ്ങളിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് രജിത് ചെനാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത്ത് കോടോത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. യു.കെ. അത്തിക്കൽ, സുരേഷ് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് എൻ.കെ. ശാന്ത സംസാരിച്ചു.
പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: രജിത് ചെനാരത്ത്
വൈസ് പ്രസിഡന്റ്: എൻ.കെ. ശാന്ത, നാരായണദാസ്
ജനറൽ സെക്രട്ടറി: അജിത്ത് കോടോത്ത്
ജോയിന്റ് സെക്രട്ടറി: കെ. രാജേഷ്, എ.ആർ. മഹേഷ്
ട്രഷറർ: രാജീവ് വി എം
ജോയിന്റ് ട്രഷറർ: കെ. ഹരിപ്രസാദ്
SUMMARY: Office Bearers of Kundalahalli Kerala Samajam
















