ബെംഗളൂരു: ശ്രീനാരായണ ഗുരുദേവൻ രചിച്ച വിശ്വസാഹോദര്യ പ്രാർത്ഥനാ ഗീതമായ ദൈവദശകത്തിന്റെ ആഗോള ആലാപനത്തിൽ എസ്.എൻ.ഡി.പി. യോഗം ബെംഗളൂരു യുണിയൻ അംഗങ്ങളും പങ്കുചേർന്നു. യൂണിയൻ പരിധിയിലുള്ള വിവിധ ശാഖാ കേന്ദ്രങ്ങിളിലും യൂണിയൻ ആസ്ഥാനമായ തമ്മേനഹള്ളി ഗുരുമന്ദിര ക്ഷേത്രത്തിലും പരിപാടി സംഘടിപ്പിച്ചു.
യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങ് യൂണിയൻ സെക്രട്ടറി അഡ്വ. സത്യൻ പൂത്തൂർ ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ എ.ആർ രാജേന്ദ്രൻ, കൗൺസിലർമാരായ എബി രാജൻ, അജിമോൻ, ജയചന്ദ്രൻ , ശ്രീജാ രാജീവ്, ആർ. എസ് ബിജുകുമാർ, വനിതാ സംഘം സെക്രട്ടറി. ബിന്ദു രവിലാൽ, പ്രവീണ സുജൻ, ശാലിന, മഞ്ജു പ്രശാന്ത്, യുത്ത് മൂവ്മെന്റ് സെക്രട്ടറി എബിൻ. പ്രസിഡൻ്റ് ദീലിപ് കുമാർ, വിവിധ ശാഖ ഭാരവാഹികളായ സനിൽകുമാർ, ദയാനന്ദൻ, ശശി വേലപ്പൻ, ശ്രീജിത്ത് മോൻ, പ്രശാന്ത്, ബാബു, ഗീതാ ജയൻ, സത്യപാൽ, അനിൽ, ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. തമ്മേനഹള്ളി, നെല മംഗല, എം എസ് പാളയ, പീനിയ, ചൊക്ക സാന്ദ്രാ തുടങ്ങിയ ശാഖാ അംഗങ്ങളും ആലാപന പരിപാടിയിൽ പങ്കെടുത്തു.
ആഗോള ആലാപനത്തിൽ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി 25 ലക്ഷത്തിലധികം പേർ ഒരേസമയം പങ്കെടുത്തു. ‘ഒരു ലോകം ഒരു പ്രാർത്ഥന’ എന്ന സന്ദേശവുമായി ജർമ്മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡിന്റെ ആഹ്വാനപ്രകാരമായിരുന്നു പ്രാർത്ഥന.
















