തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നാവശ്യവുമായി ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചു. കേരളക്ക് പകരം കേരളം എന്നാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖർ കത്തിലൂടെ ആവശ‍്യപ്പെട്ടിരിക്കുന്നത്.
2024 ജൂണില്‍ കേരള എന്ന പേര് കേരളം എന്നായി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ പാസാക്കിയ നടപടിയെയും രാജീവ് ചന്ദ്രശേഖർ പിന്തുണച്ചു. തുടർന്ന് മുഖ‍്യമന്ത്രി പിണറായി വിജയനും ഇതു സംബന്ധിച്ച് കത്ത് നല്‍കി. കേരള എന്ന പേര് കേരളം എന്നായി മാറാൻ കാരണം ബ്രിട്ടീഷുകാരുടെ പ്രയോഗം മൂലമാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ ഐക‍്യ കേരളം പിറന്ന് ആറര പതിറ്റാണ്ടു കഴിഞ്ഞിട്ടും കേരളം എന്ന പേര് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികള്‍ക്ക് സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Rajiv Chandrasekhar writes to PM demanding change of state’s name














