കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മൂന്ന് ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ നിർണ്ണായക ഉത്തരവ്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്.
ഇതനുസരിച്ച് ജനുവരി 15-ന് വൈകുന്നേരം രാഹുലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമായി എംഎല്‍എയെ അന്വേഷണ സംഘം കൊണ്ടുപോയി. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ കേസില്‍ വരും ദിവസങ്ങളിലെ വെളിപ്പെടുത്തലുകള്‍ നിർണ്ണായകമാകും.
SUMMARY: Rahul Mangkootatil gets a setback; remanded in three-day police custody















