റിമാൻഡ് പ്രതിയുടെ മരണം പ്ലേറ്റ്ലെറ്റ് കുറഞ്ഞതുമൂലം; ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശ്ശൂർ: വിയ്യൂർ ജില്ല ജയിലില്‍ റിമാൻഡിലിരിക്കെ കുഴഞ്ഞു വീണ് ചികിത്സയില്‍ കഴിയവെ മരിച്ച രേഷ് ബാബുവിന്റെ മരണ കാരണം പ്ലേറ്റ്ലെറ്റ് കുറഞ്ഞതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഖത്തെ മുറിവ് പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായതെന്നാണ് നിഗമനം. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത്.

ശരീരത്തിന്റെ പുറകില്‍ രണ്ടു മുറിവുകള്‍ കണ്ടെത്തിയതായും അത് മര്‍ദനത്തിലൂടെ ഉണ്ടായതാണോ എന്നതില്‍ പരിശോധന തുടരുകയാണ്. വിയ്യൂര്‍ ജയിലില്‍ കുഴഞ്ഞു വീണ റിമാന്‍ഡ് പ്രതി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂര്‍ ചിറ്റിശ്ശേരി സ്വദേശിയാണ് രേഷ് ബാബു. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞു വീണത്.

മെയ് 16 നാണ് അടിപിടിക്കേസില്‍ തൃശൂര്‍ ഈസ്റ്റ്‌ പോലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 17ന് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. മെയ് 26ന് വൈകിട്ട് ജയിലില്‍ നിന്ന് രേഷ്ബാബുവിന്റെ അച്ഛന്‍ ബാബുവിനെ വിളിച്ച്‌ മകന്‍ സുഖമില്ലാതെ മെഡിക്കല്‍ കോളജിലാണെന്നും എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജില്‍ എത്തണമെന്നും ആവശ്യപ്പെട്ടു.

എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോള്‍ മകന്‍ ജയിലില്‍ ടോയ്ലറ്റില്‍ പോയി തിരിച്ചുവരവേ ചന്ദനത്തിരിയുടെ തിരി അല്ലാത്ത ഭാഗം വച്ച്‌ പല്ലിനിടയില്‍ കുത്തിയപ്പോള്‍ വായില്‍ നിന്നും ചോര വരുന്നതായി കണ്ടുവെന്നും തുടര്‍ന്ന് ചോര ഛര്‍ദിച്ചു എന്നും പോലീസ് പറഞ്ഞുവെന്ന് അച്ഛന്‍ സിറ്റി പോലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

SUMMARY: Remanded suspect’s death was due to low platelet count; postmortem report shows no signs of trauma to the body

Hot this week

ലഹരി മാഫിയക്കെതിരെ മിന്നൽ വേട്ട; ‘ഓപ്പറേഷൻ തൂഫാനിൽ’ 368 പേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്. 'ഓപ്പറേഷൻ തൂഫാൻ: ദി...

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം ആക്രമണം: സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്‌മെന്റ്...

വമ്പൻ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ; വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, 56,000 സർക്കാർ നിയമനങ്ങള്‍, ബെംഗളൂരുവിന് 2,000 കോടിയുടെ അടിസ്ഥാന വികസന പാക്കേജ്

ബെംഗളൂരു: മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡികെ ശിവകുമാർ. ആദ്യ...

ഇന്‍ഡ്യ സഖ്യയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഡിഎംകെ തീരുമാനം

ചെന്നൈ: ഇന്ത്യ സഖ്യയോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ഡിഎംകെ. കോണ്‍ഗ്രസ്...

ജോര്‍ജ് കുര്യന് രാജ്യസഭാ സീറ്റില്ല; കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സാദ്ധ്യത

ഡല്‍ഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് രാജ്യസഭാ സീറ്റ് നല്‍കാതെ ബിജെപി. രാജ്യസഭ...

ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

ബെംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി ഡോട്ട്...

കാരുണ്യ ബെംഗളൂരു ആദ്യഘട്ട പഠന സഹായ വിതരണം

ബെംഗളൂരു: ജീവകാരുണ്യ സേവനരംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു വർഷങ്ങളായി നൽകിവരുന്ന പഠന...

സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച്‌ അപകടം; യാത്രക്കാര്‍ രക്ഷപ്പെട്ടു

കൊച്ചി: കോതമംഗലം കുത്തുകുഴിയില്‍ സ്വകാര്യ ബസ് കാറിന് പിന്നില്‍ ഇടിച്ച്‌ അപകടം....

Related Articles

Popular Categories