ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കടുവയെ കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി.
മൈസൂരുവില്‍ നിന്നും അധികം ദൂരമില്ലാത്ത യെല്‍വാല സോഷ്യൽ ഫോറസ്റ്റ് ഏരിയക്ക് സമീപം അലോകാ റോഡിൽ അടുത്തിടെ രണ്ട് കടുവകളെ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്ന് വനംവകുപ്പ് ജീവനക്കാർ കടുവക്കായി തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.. ഇതിനിടെയാണ് ആർഎംപി ഫാക്ടറി മേഖലയിൽ കടുവ പ്രത്യക്ഷപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നത്.
SUMMARY: Reports of tiger sighting in Mysuru RMP area