നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ ഫോണുകൾ കവർന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ഭീല്‍വാഡ ജില്ലയില്‍ മൊബൈല്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച്‌ മോഷണം. കരേഡ ടൗണിലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മതേശ്വരി മൊബൈല്‍ ഷോപ്പില്‍ ഇന്നലെ രാത്രിയായിരുന്നു കവര്‍ച്ച. സംഭവത്തില്‍ അഞ്ചു ലക്ഷം രൂപയോളം വിലമതിക്കുന്ന 40 സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടമായതായി പോലിസ് അറിയിച്ചു.

ഇന്ന് രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. കടയുടെ മേല്‍ക്കൂരയിലൂടെ അകത്ത് കടന്ന മോഷ്ടാക്കള്‍ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകള്‍ കവര്‍ന്നതായി കടയുടമ ലക്ഷ്മണ്‍ സെന്‍ പറഞ്ഞു. കടയ്ക്കുള്ളിലെ വിലകൂടിയ മൊബൈല്‍ ഫോണുകളുടെ പെട്ടികള്‍ കാലിയായ നിലയിലും സാധനങ്ങള്‍ ചിതറിക്കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് കരേഡ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതികളില്‍ ഒരാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരുന്നതായി കണ്ടെത്തി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.

SUMMARY: Robbery in Narendra Modi mask; Phones worth Rs 5 lakh stolen

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118...

ഗാന്ധിജയന്തി അവധി; കേരളത്തിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന്...

ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. കൊച്ചി പനയപ്പിള്ളി...

ബെംഗളൂരുവിൽ ഇലക്ട്രിക് വാഹന വിപണിയിൽ വൻ കുതിപ്പ്

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇ.വി.) രജിസ്ട്രേഷൻ വർധിക്കുന്നതായി കർണാടക ഗതാഗതവകുപ്പിന്റെ...

വിജയനഗര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 

ബെംഗളൂരു: വിജയനഗര്‍ ജില്ലയിലെ തോരണഗല്ലു ജെ എസ് ഡബ്ല്യു ടൗൺഷിപ്പ് കേന്ദ്രീകരിച്ച്...

അറ്റകുറ്റപ്പണി; മൈസൂരു റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ, അറ്റകുറ്റപ്പണികളെ തുടർന്ന് ഒക്ടോബർ...

കശ്മീരിൽ ഏറ്റുമുട്ടൽ: ലഷ്കറെ തൊയ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂ​ഡ​ൽ​ഹി: ജ​മ്മു ക​ശ്മീ​രി​ൽ ഭീ​ക​ര​നെ വ​ധി​ച്ച് ക​ര​സേ​ന. ലഷ്‌കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡറായ...

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം....

Related Articles

Popular Categories