ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്കത്തിൽ വെള്ളവും മണ്ണും ഇരച്ചുകയറി 7 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. തുരങ്ക നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണും വെള്ളവും കുത്തിയൊലിച്ചാണ് അപകടം ഉണ്ടായത്. 22 പേരാണ് തുരങ്കത്തില്‍ ഉണ്ടായിരുന്നത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചമോലി ജില്ലയിലെ പിപല്‍ക്കോട്ടിക്ക് സമീപമാണ് അപകടം നടന്നത്. രണ്ട് പേര്‍ ഇപ്പോഴും തുരങ്കത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.

വിഷ്ണുഗഡ്-പീപ്പൽക്കോട്ടി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരിക്കുന്ന 2 കിലോമീറ്റർ നീളമുള്ള തുരങ്കത്തിൽ ആണ് ദുരന്തമുണ്ടായത്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

കുടുങ്ങിയവരിൽ 20 പേരെ പുറത്തെത്തിച്ചു. ഇതിൽ 7 പേർ മരണപ്പെട്ടു. പരിക്കേറ്റ 13 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പീപ്പൽക്കോട്ടി പ്രദേശത്തെ തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ പദ്ധതി പ്രദേശത്താണ് അപകടം നടന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്.

വ്യാഴാഴ്ച വൈകുന്നേരം 6:30 ഓടെയാണ് തുരങ്കത്തിനുള്ളിലേക്ക് വലിയ തോതിൽ വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറിയത്. ശക്തമായ ഒഴുക്കിന്റെ ആഘാതത്തിൽ പല തൊഴിലാളികളും തുരങ്കത്തിന്റെ പ്രവേശന കവാട ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താൻ നിർദ്ദേശം നൽകുകയും, ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികളെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു.
SUMMARY:7 dead as flash floods, mudslides engulf tunnel in Uttarakhand

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് പത്തനംതിട്ട സെഷൻസ് കോടതിയിലേക്ക് മാറ്റി

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാല്‍സംഗ കേസ് പത്തനംതിട്ട ജില്ലാ...

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്നുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി

കൊല്ലം: കൊട്ടാരക്കര പട്ടാഴിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ മൂന്നുവയസുകാരനും മുത്തശ്ശിക്കും ഗുരുതര പരുക്ക്....

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം: ‘ഭീകരപ്രവര്‍ത്തനം’എന്ന് സ്ഥിരീകരിച്ച്‌ യുഎഇ

അബുദാബി: ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിലെ...

ബിജെപിക്ക് തിരിച്ചടി; ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്...

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു; അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്വകാര്യ ഫാർമസ്യൂട്ടിക്കല്‍ കമ്പനിയില്‍ ബോയിലർ പൊട്ടിത്തെറിച്ച്‌...

ഏഷ്യൻ ഗെയിംസ്; ഗോള്‍ഫില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ച്‌ പ്രണവി ഉർസ്

നഗോയ: 2026 ഏഷ്യൻ ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യൻ ഗോള്‍ഫ് താരം പ്രണവി...

ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു

ദുബായ്: ഫ്ലൈദുബായ് വിമാനത്തില്‍ ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനം അപകടത്തിലാക്കാൻ ശ്രമിക്കുകയും ചെയ്ത...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് ഒറ്റയടിക്ക് 800...

Related Articles

Popular Categories