
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ എസ്‌ഐടി കസ്റ്റഡിയിലാണ് വിട്ടത്. അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നിലവില്‍ നടപടി ഉണ്ടായിരിക്കുന്നത്. 2019 കാലയളവില്‍ ദേവസ്വം ബോർഡ് അംഗമായിരുന്നു എൻ. വിജയകുമാർ.
കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ‍്യം ചെയ്യുന്നതിൻ്റെ ഭാഗമായാണ് കസ്റ്റഡിയില്‍ വാങ്ങിയത്. 2019ല്‍ എ. പത്മകുമാർ പ്രസിഡന്‍റായിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയില്‍ അംഗമായിരുന്നു വിജയകുമാർ. സിപിഐഎം പ്രതിനിധിയായാണ് വിജയകുമാർ ഭരണസമിതിയില്‍ എത്തിയത്.
ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളില്‍ വിജയകുമാറിന് കൃത്യമായ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
SUMMARY: Sabarimala gold robbery case: N. Vijayakumar remanded in custody














