ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട മഹാസമ്മേളനത്തിന് കുണിയ സമ്മേളന നഗരിയില്‍ ഉയര്‍ത്തുന്ന 100 പതാകയില്‍ ഒരു പതാക ബെംഗളൂരുവിലെ തവക്കല്‍ മസ്താന്‍ ഭര്‍ഗ്ഗ അങ്കണത്തില്‍ വെച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ ഉസ്താദിന് ബെംഗളൂരു സമസ്ത നൂറാം വാര്‍ഷിക സ്വാഗതസംഗം ചെയര്‍മാന്‍ എ.കെ. അശ്‌റഫ് ഹാജിയും കണ്‍വീനര്‍ പി.എം. അബ്ദുല്‍ ലത്തീഫ് ഹാജിയും ചേര്‍ന്ന് കൈമാറി.
ഫെബ്രുവരി 3 ന് രാവിലെ 9 മണിക്ക് വരക്കലില്‍ നിന്നും 100 പതാകകള്‍ ഒന്നിച്ച് തളങ്കര മാലിക് ദീനാര്‍ പള്ളി പരിസരത്ത് എത്തിക്കുകയും തുടര്‍ന്ന് ഫിബ്രവരി 4 ന് ഉച്ചക്ക് ഘോഷയാത്രയായി കുണിയ നമ്മേളനനഗരിയില്‍ പതാകകള്‍ സ്ഥാപിക്കുകയും ചെയ്യും. എസ്‌കെഎസ്എസ്എഫ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് അനീസ് കൗസരി, എം എം എ ഖത്തീബ് ഉമര്‍ അബ്ദുല്ല ഫൈസി, സ്വാദിഖ്‌സുള്ള്യ, ഹംസ ഫൈസി തോടാര്‍, ഫാറൂഖ് കോട്ടണ്‍ പേട്ട് ,മഖ്‌സൂദ് രാമന്തളി , ഷാജല്‍ സി.എച്ച്, സുഹൈല്‍ ഫൈസി, സി.ടി.കെ. യൂസുഫ്, എം അബൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
SUMMARY: Samastha Centenary Conference Flag handed over to the city














