മംഗളൂരു: സമസ്ത കേന്ദ്ര മുശാവറ അംഗവും കാസറഗോഡ് ജില്ലാ പ്രസിഡന്റുമായ ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അന്തരിച്ചു. മംഗളൂരു -കീഴൂര്‍ സംയുക്ത ഖാസിയുമായിരുന്നു. ചൊവ്വാഴ്ച മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.
1947 ആഗസ്ത് 10ന് ചെമ്പരിക്കയില്‍ ജനിച്ച അഹമ്മദ് മുസ്‍ലിയാര്‍ ലഖ്നോ ദയൂബന്ദ് അറബിക് കോളജിലാണ് മതപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഈജിപ്തിലെ അല്‍ അസ്ഹറില്‍ ഉപരിപഠനം നടത്തി. 30 വർഷം ഒമാന്‍ സലാലയിലെ പ്രസിദ്ധമായ ത്വാഖ ‘മസ്‌ജിദ് ശൈഖ സല്‍മ’ യില്‍ ഖതീബായി സേവനം അനുഷ്ഠിച്ചിരുന്നു.
SUMMARY: Samastha leader and joint Qazi of Mangaluru-Kizhoor, Twaqa Ahmad Maulavi Al-Azhari, passes away
















