
ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ഇന്ന് വൈകുന്നേരം 3 മണിക്ക് ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള കേരളസമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും.
പ്രശസ്ത എഴുത്തുകാരി കെ.കവിത കഥയരങ്ങ് ഉദ്ഘാടനം ചെയ്യും. ഡോ.എം.പി.രാജൻ, ബ്രിജി.കെ.ടി, അനിതാ പ്രേംകുമാർ, നവീൻ.എസ്, മുഹമ്മദ് കുനിങ്ങാട് എന്നിവർ കഥകൾ അവതരിപ്പിക്കും. ടി.എം.ശ്രീധരൻ, അനീസ്.സി.സി. എന്നിവർ കഥകൾ അവലോകനം ചെയ്യും. വിഷ്ണുമംഗലം കുമാർ, ഡോ.സുഷമ ശങ്കർ, ലത നമ്പൂതിരി, അനിത ചന്ത്രോത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. നഗരത്തിലെ സാംസ്ക്കാരിക പ്രമുഖർ പങ്കെടുക്കും.
SUMMARY: Sarggadhara Kathayarang today














