Wednesday, April 8, 2026
29.1 C
Bengaluru

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായ് അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. പുലര്‍ച്ചെ ഡല്‍ഹിക്ക് അടുത്ത് നോയിഡയിലായിരുന്നു അന്ത്യം. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു.

കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്ന മൊഹ്‌സിന കിദ്വായി പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു. മൂന്ന് തവണ ലോക്‌സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം, കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് മൊഹ്‌സിന കിദ്വായി. 2004 മുതലായിരുന്നു കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്. കെ കരുണാകരനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് മൊഹ്‌സിന കിദ്വായി വഹിച്ചത്.

ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിലെ ഒരു മുസ്ലീം കുടുംബത്തില്‍ മുല്ല കുത്തബുദ്ദിന്‍ അഹമ്മദിന്റെയും സെഹ്റയുടേയും മകളായി 1932 ജനുവരി ഒന്നിനായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അലിഗഢിലെ വുമണ്‍സ് കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റും മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും നേടി.

1950-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായ മൊഹ്‌സിന 1960ല്‍ ഉത്തര്‍ പ്രദേശ് നിയമസഭ കൗണ്‍സില്‍ അംഗമായതോടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ലോക്‌സഭാംഗം, കേന്ദ്രമന്ത്രി, രാജ്യസഭാംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മൊഹ്‌സിന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2016ല്‍ രാജ്യസഭാ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു.
SUMMARY: Senior Congress leader and former Union Minister Mohsina Kidwai passes away

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് നെന്മാറ സ്വദേശിനി നളിനി രാമകൃഷ്ണൻ (69) ബെംഗളൂരുവിൽ അന്തരിച്ചു....

മൈസൂരുവില്‍ നദിയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മൈസൂരുവില്‍ കാവേരിനദിയില്‍ ഒഴുക്കിൽപ്പെട്ട് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി....

ഉയർന്ന താപനില: 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർധിച്ച സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്...

വിശ്വകർമ്മ വെൽഫയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: വിശ്വകർമ്മ വെൽഫയർ അസോസിയേഷൻ ഭാരവാഹികളായി എൻ. സുന്ദർ (പ്രസിഡന്റ്‌ ),...

കേരളസമാജം ആംബുലൻസ് പുറത്തിറക്കി

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍, മല്ലേശ്വരം സോണിന്റെ നേതൃത്വത്തില്‍, ദുരാഗ് ഇന്ത്യ ഇന്‍സ്ട്രുമെന്റേഷന്‍...

Topics

നിയമസഭ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് ഇലക്ഷൻ സ്പെഷൽ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള, കർണാടക ആർടിസികൾ

ബെംഗളൂരു: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കായി കേരളത്തിലെ...

യാത്രക്കാരുടെ തിരക്ക്; നമ്മ മെട്രോ പർപ്പിൾ-ഗ്രീൻ പാതയില്‍ പുതിയ ട്രെയിനുകൾക്ക് അനുമതി

ബെംഗളൂരു: ബെംഗളൂരു മെട്രോയിലെ യാത്രാ ദുരിതത്തിന് പരിഹാരമായി കൂടുതൽ ട്രെയിനുകൾക്ക് അനുമതി...

ഓട്ടോ എൽ.പി.ജി. ക്ഷാമം: പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ

ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് പ്രതിസന്ധിയിലായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാര്‍. എൽ.പി.ജി....

96 സീറ്റുകള്‍ നേടി യുഡിഎഫ് കേരളത്തില്‍ ചരിത്രം കുറിക്കും- ഡി കെ ശിവകുമാർ

ബെംഗളൂരു: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 96 ൽ അധികം സീറ്റ് നേടി...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ അനധികൃതമായി കുടിയേറിയ 272 ബംഗ്ലദേശികളെ നാടുകടത്തി. 178 പുരുഷന്മാരും...

ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ വേനൽക്കാല ക്യാംപ് 7 മുതല്‍

ബെംഗളൂരു: ജവാഹർലാൽ നെഹ്റു പ്ലാനറ്റേറിയത്തിൽ വിദ്യാർഥികൾക്കായുള്ള വേനൽക്കാല ക്യാംപ് 7ന് ആരംഭിക്കും....

ട്രെക്കിംഗിനായി കുടകിലെത്തിയ മലയാളി യുവതി വനത്തില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

ബെംഗളൂരു: കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോള്‍ കയറാനെത്തിയ മലയാളി യുവതിയെ...

11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണുമരിച്ചു; അമ്മ ജീവനൊടുക്കി, സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: പിഞ്ചുകുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിനെത്തുടർന്നുള്ള ദു:ഖത്തില്‍ അമ്മ...

Related News

Popular Categories

You cannot copy content of this page