തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടൻ സിദ്ദിഖിന് കോടതി വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചു. വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഷാർജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിയില്‍ പങ്കെടുക്കുന്നതിനാണ് കോടതി അനുമതി നല്‍കിയത്.
മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയില്‍ നല്‍കുവാനും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി സിദ്ദീഖ് കോടതിയില്‍ പാസ്പോർട്ട് നല്‍കിയത്. ഈ ഉപാധിയാണ് കോടതി പ്രതിയുടെ ജോലി ആവശ്യങ്ങള്‍ക്കായി ഇളവ് നല്‍കിയത്. മാർച്ച് 31 വരെയാണ് കാലാവധി നല്‍കിയിരിക്കുന്നത്. നേരത്ത, കേസില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഹോട്ടലില്‍ പരാതിക്കാരിയായ നടിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
SUMMARY: Sexual assault case: Actor Siddique allowed to travel abroad















