മുംബൈ: പലാഷ് മുച്ചാലുമായുള്ള വിവാഹം റദ്ദാക്കിയതായി സ്‌മൃതി മന്ദാന സ്ഥിരീകരിച്ചു. രാജ്യത്തിന് വേണ്ടി തുടർന്നും കളിച്ച് ട്രോഫികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും പോസ്റ്റില്‍ മന്ദാന വ്യക്തമാക്കി. പിന്തുണച്ച എല്ലാവർക്കും നന്ദി, മുന്നോട്ട് പോകാൻ സമയമായി. താരം കുറിച്ചതിങ്ങനെ.
വിവാഹം നീട്ടിവെച്ചതിന് ശേഷമുള്ള സ്മൃതിയുടെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റ് ആരാധകർക്കിടയില്‍ ചർച്ചയായിരുന്നു. പുതിയ ഫോട്ടോയില്‍ താരത്തിന്റെ കൈയ്യില്‍ വിവാഹ നിശ്ചയ മോതിരം കാണാനില്ലെന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായത്. എന്നാല്‍, വിവാഹം നീട്ടിവെച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണമൊന്നും സ്മൃതിയുടെ ഭാഗത്ത് നിന്ന് ഇല്ലായിരുന്നു.
‘കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിച്ചിരിക്കുന്നുണ്ട്. ഈ സമയത്ത് ഞാൻ തുറന്നു സംസാരിക്കേണ്ടത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. ഞാൻ വളരെ സ്വകാര്യമായി ജീവിതം നയിക്കുന്ന വ്യക്തിയാണ്. അത് അങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ വിവാഹം റദ്ദാക്കിയ കാര്യം എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്’- സ്‌മൃതി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
SUMMARY: Smriti Mandhana announces annulment of marriage with Palash Muchhal














