ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ ശ്രീനാരായണ സമിതിയുടെ അൾസൂരു ഗുരു മന്ദിരത്തിൽ വച്ച് നടത്തുന്നു. പിതൃതർപ്പണം, പിതൃനമസ്കാരം, തിലഹോമം,ശാന്തിഹോമം, അന്നദാനം എന്നീ വഴിപാടുകൾ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ 25 വർഷത്തിലേറെയായി പതിവായി ബലിതർപ്പണ പൂജകൾ നടത്തുന്ന ബെംഗളൂരുവിലെ പ്രധാന കേന്ദ്രമാണ് അൾസൂരു ഗുരുമന്ദിരം. തുലാമാസ അമാവാസി ബലിതർപ്പണ പൂജയ്ക്ക് ഒരുക്കിയിട്ടുള്ള സൗകര്യം ഭക്തജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ശ്രീനാരായണ സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.
SUMMARY: Sree Narayana Samiti performs the Thula month Vavubali