അതിവേഗ റെയില്‍ പദ്ധതിയെ കുറിച്ച്‌ പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതി പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച ശ്രീധരന്‍ മുഖ്യമന്ത്രി വി ഡി സതീശന് കൈമാറിയിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗസമിതിയായിരിക്കും പഠനം നടത്തുക. ഇതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

പദ്ധതി സംസ്ഥാന സര്‍ക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ നിര്‍ദേശിക്കുന്ന ഇടക്കാല റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ പരിസ്ഥിതി വിദഗ്ധന്‍ ശ്രീധര്‍ രാമകൃഷ്ണനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കിലോമീറ്ററിന് 127 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇ.ശ്രീധരന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പരമാവധി ചെലവ് 60,000 കോടിയായിരിക്കും. റെയില്‍വേക്കും സംസ്ഥാന സര്‍ക്കാറിനും 18,000 കോടി വീതം ചെലവ്. 24,000 കോടി പൊതുജനങ്ങളുടെ ഓഹരി. 140 കിലോമീറ്ററായിരിക്കും പരമാവധി വേഗം. തിരുവനന്തപുരം-കണ്ണര്‍ യാത്രക്ക് മൂന്നരമണിക്കൂര്‍.

ഓരോ സ്‌റ്റേഷനുകള്‍ തമ്മിലും 21.5 കിലോമീറ്റര്‍ ദൂരമുണ്ടാവും. അഞ്ച് വര്‍ഷം കൊണ്ടാവും നിര്‍മാണം പൂര്‍ത്തീകരിക്കുക. നേരെത്തെ അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായി എല്‍ഡിഎഫ് സര്‍ക്കാര്‍ റാപ്പിഡ് റെയില്‍ മുന്നോട്ടുവെച്ചിരുന്നു. ഈ പദ്ധതി ഒഴിവാക്കിയാണ് ഇ.ശ്രീധരന്റെ പദ്ധതിയില്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

SUMMARY: State government appoints four-member committee to study high-speed rail project

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

കര്‍ക്കടകത്തിലെ ആരോഗ്യം

ഡോ.കെ ദേവീകൃഷ്ണൻ ചീഫ് മെഡിക്കൽ ഓഫീസർ(റിട്ട), ആര്യവൈദ്യശാല, കോട്ടക്കൽ ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം...

വ്യാജ വാര്‍ത്ത നല്‍കിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പി.കെ. ശ്രീമതി

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി....

Related Articles

Popular Categories