ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ മധു മേനോന്റെ അധ്യക്ഷത വഹിച്ചു.
എം എല്‍ സി ഗോപിനാഥ് റെഡ്ഡി, എസ് കെ കെ എസ് സംസ്ഥാന പ്രസിഡന്റ് എ ആര്‍ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ശശിധരന്‍, ജില്ലാ പ്രസിഡന്റ് സന്തോഷ് തയ്ക്കാട്ടില്‍, സെക്രട്ടറി മഞ്ജുനാഥ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മെറ്റി ഗ്രേസ്, സോണ്‍ കണ്‍വീനര്‍ അടൂര്‍ രാധാകൃഷ്ണന്‍, ശ്രീധര്‍ റെഡ്ഡി, ദീപക് രാജ്, സുരേഷ് എന്നിവര്‍ സംസാരിച്ചു. സോണ്‍ കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളും നിയാസ് ബെക്കര്‍ ടീമിന്റെ കൊച്ചിന്‍ മിമിക്‌സ് അവതരിപ്പിച്ച വിവിധ പരിപാടികളും, മാനന്തവാടി രാഗ തരംഗ അവതരിപ്പിച്ച ഗാനമേളയും കൂടാതെ വിഭവ സമൃദമായ ഓണസദ്യയും ഉണ്ടായിരുന്നു.
SUMMARY: Suvarna Koramangala Zone Onam Celebrations