തമിഴ്നാട്ടിൽ ഇനി ക്ഷേത്രങ്ങളിൽ മൊബൈൽ വേണ്ട; വിലക്ക് പ്രാബല്യത്തിൽ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ഹി​ന്ദു മ​ത-​ധാ​ർ​മി​ക എ​ൻ​ഡോ​വ്മെ​ന്റ് വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള 52 പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ കൊ​ണ്ടു​വ​രു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഇ​ന്ന​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. ക​ഴി​ഞ്ഞ ഓഗ​സ്റ്റ് മൂ​ന്നി​ന് രാ​മേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ൽ റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം. സെ​ൽ​ഫി, റീ​ൽ​സ് ചി​ത്രീ​ക​ര​ണം, വി​ഗ്ര​ഹ​ങ്ങ​ളു​ടെ ഫോ​ട്ടോ-​വി​ഡി​യോ പ​ക​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നും ക്ഷേ​ത്ര​ങ്ങ​ളു​ടെ പ​വി​ത്ര​ത​യും ഭ​ക്ത​രു​ടെ ശാ​ന്ത​മാ​യ ദ​ർ​ശ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി.

മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടങ്ങളിൽ പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ ഫോണിനും 5 രൂപ എന്ന നിരക്കിൽ ഏകീകൃത ടോക്കൺ ഫീസ് ഈടാക്കും. ഫോൺ നൽകുന്ന വ്യക്തിയുടെ ചിത്രം, ഫോണിന്റെ മോഡൽ, നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. ലഭിക്കുന്ന രസീത് പരിശോധിച്ചശേഷം മാത്രമേ ഫോൺ തിരികെ നൽകൂ. കാഞ്ചിപുരത്തെ പ്രശസ്തമായ ദേവരാജസ്വാമി–അത്തി വരദർ ക്ഷേത്രം ഉൾപ്പെടെ പ്രധാനപ്പെട്ട മിക്ക ക്ഷേത്രങ്ങളിലും നടപടി ആരംഭിച്ചു.

വിലക്ക് സംബന്ധിച്ച് പാർക്കിങ് കേന്ദ്രങ്ങളിലും ക്ഷേത്രപരിസരത്തെ പ്രധാന ഇടങ്ങളിലും വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പൊതുഅറിയിപ്പ് സംവിധാനത്തിലൂടെയും മൊബൈൽ നിരോധനം അറിയിക്കണമെന്നാണ് നിർദേശം.
SUMMARY: Tamil Nadu no more mobile phones in temples; The ban is in effect

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

പ്രകാശനം

ചെറുകഥ കല ജി. കെ "ഒന്നും വെറുതെ ആവില്ല" ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത്...

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

Related Articles

Popular Categories