ബെംഗളൂരു: കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. ദക്ഷിണ കന്നഡ ജില്ലയിലെ വിട്ള പൊലീസ് സ്റ്റേഷന് പരിധിയിലെ കൊടങ്ങെക്കടുത്ത് മൂര്ക്കജെയിലെ മൈത്രേയി ഗുരുകുല വിദ്യാസംസ്ഥേയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ബെംഗളൂരു സ്വദേശിനി വൈഗ ലക്ഷ്മിയുടെ മൃതദേഹമാണ് ഗുരുകുലത്തിലെ കുളത്തില്‍ കണ്ടെത്തിയത്.
ഫെബ്രുവരി 22നാണ് പെണ്‍കുട്ടിയെ കാണാതായത്. വിട്ള പൊലീസ് സ്ഥലം സന്ദര്‍ശിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണ്. വൈഗയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ദേര്‍ളക്കട്ടയിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകൂ.
SUMMARY: The body of the missing 10th class student was found in the pond















