ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

ബെംഗളൂരു: യുവാക്കളില്‍ മൂല്യാധിഷ്ഠിത ജീവിതക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഹോപ്പ് സൊസൈറ്റിയും സംയുക്തമായി നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് ശ്രദ്ധേയമായി. സുമനഹള്ളി ഹോപ്പ് സൊസൈറ്റിയില്‍ നടന്ന ക്യാമ്പില്‍ 25 വയസ്സില്‍ താഴെയുള്ള 20 അംഗങ്ങള്‍ പങ്കെടുത്തു,

ആനുകാലിക സാമൂഹ്യ വിദ്യാഭ്യാസ കുടുംബ സാഹചര്യങ്ങളെക്കുറിച്ച് യുവജനങ്ങള്‍ നടത്തിയ ചര്‍ച്ചകളും, കണ്ടെത്തലുകളും, നിര്‍ദ്ദേശങ്ങളും വേറിട്ട അനുഭവമായി. പതിവ് ക്ലാസ്സുകളില്‍ നിന്നും വ്യത്യസ്തമായി യുവാക്കള്‍ നേതൃത്വം കൊടുത്തു നടത്തിയ തുറന്ന ചര്‍ച്ചകളും, അഭിപ്രായങ്ങളും, സാമൂഹിക രംഗത്തും, ചിന്താഗതിയിലും മുതിര്‍ന്നവര്‍ കൈക്കൊള്ളുന്ന മനോഭാവങ്ങളില്‍ മാറ്റം വരുത്തേണ്ടതിലേക്കു വിരല്‍ ചൂണ്ടുന്നതായിരുന്നു. പുതുതലമുറയെ സമൂഹ നിര്‍മിതിയില്‍ ചേര്‍ത്ത് നിര്‍ത്തുവാന്‍ കാണിക്കുന്ന വൈമുഖ്യത്തെ ക്യാമ്പ് വിലയിരുത്തി.

ഹോപ്പ് സൊസൈറ്റി അന്തേവാസികള്‍ക്കൊപ്പം അവരിലൊരാളായിക്കൊണ്ടു സമയം ചിലവഴിക്കാനായതും മെട്രോപൊളിറ്റന്‍ നഗരത്തില്‍ ജീവിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ വേരുള്ള ജെന്‍ സെഡ് കുട്ടികളില്‍ പലര്‍ക്കും ജീവിതത്തിലെ ആദ്യാനുഭവമായിരുന്നു. കുഷ്ഠരോഗത്തിന്റെ പിടിയില്‍പെട്ട് കൃത്യസമയത്ത് ചികിത്സ ലഭിക്കാഞ്ഞതിന്റെ പേരില്‍ അംഗവൈകല്യം സംഭവിച്ചവരും, എച്ച്.ഐവി രോഗത്തിന്റെ ഇരകളായവരും നട്ടെല്ലിന് രോഗം ബാധിച്ച് വീല്‍ ചെയറില്‍ ജീവിതം തളച്ചിടപ്പെട്ട നിസ്സഹായരായവടൊപ്പവും ക്യാമ്പ് അംഗങ്ങള്‍ ഏറെ നേരം ചിലവഴിച്ചു. രാത്രി ക്യാമ്പ് ഫയറും അന്താക്ഷരി മത്സരം എന്നിവ ഉണ്ടായിരുന്നു.

ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി എ ഐസക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് ബിനു ദിവാകരന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജോജു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ്ജ് ജേക്കബ്, ഷൈന്‍ അറക്കല്‍, പ്രഭാകരന്‍, ഗോപകുമാര്‍ ഐആര്‍എസ്, ആര്‍വി ആചാരി, അനില്‍,മെഹ്‌റൂഫ്, സജിത്ത്, സോഫിയ, ബിന്ദു സജിത്ത് എന്നിവര്‍ സംസാരിച്ചു. ഹോപ്പ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്താനം സ്വാഗതം പറഞ്ഞു. സുമോജ് മാത്യു, അഡ്വ. പ്രമോദ് വരപ്രത്ത് എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ . ബുഷ്റ വളപ്പില്‍ നന്ദി പറഞ്ഞു. 15 മുതല്‍ 25 വരെ പ്രായമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തുടര്‍ ക്യാമ്പുകള്‍ ബെംഗളൂരുവിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുമെന്ന് ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ ടോമി ജെ ആലുങ്കല്‍ അറിയിച്ചു. ക്യാമ്പുകളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാം: 9739200919
SUMMARY: Youth Empowerment camp

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

കര്‍ക്കടകത്തിലെ ആരോഗ്യം

ഡോ.കെ ദേവീകൃഷ്ണൻ ചീഫ് മെഡിക്കൽ ഓഫീസർ(റിട്ട), ആര്യവൈദ്യശാല, കോട്ടക്കൽ ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളെല്ലാം...

വ്യാജ വാര്‍ത്ത നല്‍കിയ സംഭവം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി പി.കെ. ശ്രീമതി

കണ്ണൂര്‍: സംഘപരിവാര്‍ മാധ്യമങ്ങളുടെ അവഹേളനത്തിനെതിരെ നിയമനടപടിക്കൊരുങ്ങി സിപിഎം നേതാവ് പി.കെ ശ്രീമതി....

കാസറഗോഡ് വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസറഗോഡ്: കാസറഗോഡ് ചട്ടഞ്ചാല്‍ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് റീസൈക്ലിംഗ് ഫാക്ടറിയില്‍ ഇന്ന്...

Related Articles

Popular Categories