തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് ഇയാളെ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ ഒന്നാം പ്രതി മരണ സുബിൻ ഉൾപ്പെടെ മൂന്ന് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവരാണ് സുബിനെ കൂടാതെ പിടിയിലായ മറ്റ് രണ്ട് പേർ.
കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ ബെംഗളൂരുവിലേക്ക് കടന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കിരൺ, സജിൻ എന്നീ പ്രതികളാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്.
ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് കാപ്പാ കേസ് പ്രതി മരണ സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിനിരയാക്കിയത്. എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു.
അതേസമയം ബലാത്സംഗത്തിന് സ്പായിലെ തന്നെ ഒരു സഹപ്രവർത്തകയുടെ സഹായം പ്രതികൾക്ക് ലഭിച്ചിരുന്നതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു. അതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
SUMMARY: Thiruvalla Spa rape case: One more accused arrested, remaining two















