ബെംഗളൂരു: കനകപുര റോഡില്‍ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 1.15 ഓടെ അഗര ക്രോസിന് സമീപത്താണ് അപകടമുണ്ടായത്. തിലക്‌നഗർ സ്വദേശി സെയ്ഫ് പാഷ, ജയനഗർ ഫസ്റ്റ് ബ്ലോക്കില്‍ താമസിക്കുന്ന യൂസഫ് ഖാൻ, ബിസ്മില്ല നഗർ സ്വദേശി അസ്ഹർ ഖാൻ എന്നിവരാണ് മരിച്ചത്.
മൂവരും മിത്സുബിഷി സീഡിയ കാറിൽ കനകപുരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിത വേഗതയില്‍ റോഡിലെ ഹമ്പ് കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ട്രക്കിലിടിക്കുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. യുവാക്കളിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ തൽക്ഷണം മരിച്ചു, മറ്റ് രണ്ട് പേരെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ കഗ്ഗലിപുര പോലീസ് കേസെടുത്തു.
SUMMARY: Three youths die in Bengaluru after car hits truck















