തിരുവനന്തപുരം: ഏറെ വിവാദമായ തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് റിപ്പോർട്ട് കൈമാറിയത്. പൂരത്തിന്റെ താളം തെറ്റിച്ചതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവമായ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തല്‍.
മഠത്തില്‍വരവ് സമയത്ത് പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പൂരം തടസ്സപ്പെട്ടതിന് പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസുമായി വാക്കുതർക്കങ്ങള്‍ ഉണ്ടായതായും കണ്ടെത്തലുണ്ട് .
പൂരം അലങ്കോലപ്പെട്ട ദിവസത്തിന് മുമ്പുള്ള ദിവസങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്കിടയിലും പോലീസും ദേവസ്വവും തമ്മില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നു. പൂരം കലക്കിയതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തില്‍ എഡിജിപി തലത്തിലുള്ള യോഗത്തിന് ശേഷമേ വ്യക്തത വരികയുള്ളൂ. 2024 ഒക്ടോബറിലാണ് ഈ കേസില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
SUMMARY: Thrissur Pooram decoration controversy; Investigation team submits report















