പത്തനംതിട്ട: പന്തളത്ത് ഇതര സംസ്ഥാനക്കാർ നടത്തുന്ന മൂന്ന് ഹോട്ടലുകൾ പൂട്ടിച്ചു. ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായ സാഹചര്യത്തിൽ പ്രവർക്കുന്നതിനായി കണ്ടെത്തിയതിനെ തുടർന്നാണ് ഹോട്ടലുകൾ പൂട്ടിച്ചത്. കടക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം അതിഥി സംസ്ഥാന തൊഴിലാളികള്‍ നടത്തിയിരുന്ന ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്.
ക്ലോസറ്റിന് മുകളില്‍ വച്ചാണ് ഇവിടെ ചിക്കനും മറ്റും കഴുകിയിരുന്നത്. കക്കൂസിലുള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. കക്കൂസിനോട് ചേര്‍ന്നാണ് പാചകവും നടത്തിയിരുന്നത്. വേസ്റ്റ് സമീപത്തെ തോട്ടിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. പഴകിയ ഭക്ഷണവും ഇവിടെ നിന്ന് പിടിച്ചെടുത്തു.
അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് ഈ മൂന്ന് ഹോട്ടലും പ്രവര്‍ത്തിച്ചിരുന്നത്. ഇവക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ല. കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം. ഒന്നര ആഴ്ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിച്ചിരുന്നത്.
SUMMARY: Total unsanitary conditions; Three hotels run by other state officials in Pantala closed














