ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ 26 വരെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.
മാറത്തഹള്ളി ഭാഗത്ത് നിന്ന് കാടുബീസനഹള്ളിയിലേക്ക് വരുന്ന വാഹനങ്ങൾ ലേ അറേബിയ, ബിരിയാണി സോൺ, ക്രോമ ജംക്‌ഷൻ വഴി സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പകരം മഹാദേവപുര ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മാറത്തള്ളിയിൽ നിന്ന് കലാമന്ദിർ, കാന്തി സ്വീറ്റ്സ് അടിപ്പാത വഴി ഇട ത്തോട്ട് തിരിഞ്ഞ് മാറത്തഹള്ളി ബ്രിഡ്‌ജ് വഴിയാണ് സർവീസ് റോഡിൽ പ്രവേശിക്കേണ്ടത്.
SUMMARY: Traffic restrictions on Outer Ring Road for a week