ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ഹമ്പപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹമ്പപുരയിലെ സിദ്ധഗൗഡ, മദ്ദുരുവിലെ മാരിലിംഗ എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ നടക്കാനിറങ്ങിയപ്പോൾ അടുത്തുള്ള വയലിൽനിന്ന് കാട്ടാന ഇവർക്ക് നേരേ പാഞ്ഞെടുക്കുകയായിരുന്നു. ആനയെ കണ്ടയുടനെ ഓടാൻ തുടങ്ങിയപ്പോള്‍ വഴുതിവീണ ഇരുവരെയും ആന തുമ്പിക്കൈകൊണ്ട് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
SUMMARY: Two injured in wild elephant attack
കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















