ബെംഗളൂരു: അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേരെ ഹെബ്ബഗോഡി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇലക്ട്രോണിക്സ് സിറ്റിക്കടുത്തുള്ള പോഡു ഗ്രാമത്തിൽ ഇരുവരും അനധികൃതമായി താമസിച്ചിരുന്നതായും ഒരു സ്ക്രാപ്പ് ഷെഡിൽ ജോലി ചെയ്തിരുന്നതായും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിച്ച ഇവര്‍ ആധാർ ഉൾപ്പെടെയുള്ള വ്യാജ രേഖകൾ സമ്പാദിച്ചതായി പോലീസ് സംശയിക്കുന്നു. കൂടുതൽ അനധികൃത കുടിയേറ്റക്കാർ ഈ പ്രദേശത്ത് താമസിക്കുന്നുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കേസില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
SUMMARY: Two suspected Bangladeshi immigrants arrested in Bengaluru














