ആരോഗ്യ പ്രശ്‌നം; സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വീണ നാളെ ഹാജരാകില്ല

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ വീണ നാളെ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ ഇഡിക്ക് ഇമെയില്‍ അയച്ചു. ആവശ്യമായ രേഖകള്‍ ഇഡിക്ക് കൈമാറാന്‍ ഒരുക്കമാണെന്നും വീണയുടെ ഇ മെയിലില്‍ അറിയിച്ചു. അഭിഭാഷകര്‍ ഹാജരായി രേഖകള്‍ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്.

വീണയ്ക്ക് മറ്റൊരു ദിവസം അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. ഇന്ന് പുതിയ സമന്‍സ് നല്‍കും. കരിമണല്‍ കമ്പനിയില്‍ നിന്ന് എന്തിന് പണം ലഭിച്ചു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ സഹിതം ഹാജരാകാനാണ് പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിക്ക് ഇഡി നല്‍കിയ നിര്‍ദ്ദേശം. ഇല്ലാത്ത ചെലവുകള്‍ കാണിച്ച്‌ 132 കോടിയിലധികം രൂപയുടെ ക്രമക്കേട് സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് നടന്നെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തലിലെ ഇടപാടിലാണ് ഇഡി വീണയെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.

കമ്പനിയില്‍ നിന്ന് വീണയ്ക്ക് 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 2.78 കോടി രൂപയും എംപവര്‍ ഇന്ത്യ ക്യാപിറ്റലില്‍ നിന്ന് 50 ലക്ഷം വായ്പയും ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡി അന്വേഷണം. നേരത്തെ 12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 242 അക്കൗണ്ടുകളിലായി 18 കോടിയിലേറെ രൂപ മരവിപ്പിച്ചിരുന്നു. ഇതില്‍ ധനക്ഷ്മി ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവിടങ്ങളില്‍ വീണയ്ക്കുള്ള മൂന്ന് അക്കൗണ്ടുകളും ഉള്‍പ്പെടുന്നുണ്ട്.

ഈ അക്കൗണ്ടുകള്‍ വഴിയാണ് വീണയും കരിമണല്‍ കമ്പനിയും ഇടപാടുകള്‍ നടത്തിയത്. എക്‌സാലോജിക്കും കരിമണല്‍ കമ്പനിയും തമ്മിലുള്ള എല്ലാ ഇടപാടുകളുടേയും രേഖകള്‍ ഇഡിക്ക് അന്വേഷണത്തിനായി കൈമാറാന്‍ നേരത്തെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ വിശദാംസങ്ങളടക്കം വെച്ചായിരിക്കും ചോദ്യം ചെയ്യല്‍. റെയ്ഡിനിടെ വീണ നല്‍കിയ പ്രാഥമിക മൊഴിയും നിലവിലെ തെളിവുകളും തമ്മില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്.

SUMMARY: Health issue; Veena will not appear in CMRL-Exalogic case tomorrow

Hot this week

നിപ സ്ഥിരീകരിച്ച രോഗിയുടെനില ഗുരുതരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍...

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ മൂന്നുപേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക്...

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ബെംഗളൂരു: 2,400 കോടിയോളം രൂപയുടെ ശിവം അസോസിയേറ്റ്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന്...

ലോകം ഇനി കാൽപന്ത് കളിയാവേശത്തില്‍: 2026 ലോകകപ്പ്​ ഫുട്​ബാളിന്​ ഇന്ന്​ കിക്കോഫ്

48 ടീമുകള്‍ 12 ഗ്രൂപ്പുകള്‍, 1248 താരങ്ങള്‍, 16 വേദികള്‍ 104...

വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ...

നിപ സ്ഥിരീകരിച്ച രോഗിയുടെനില ഗുരുതരം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയന്ത്രണം

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍...

വീണ്ടും കാട്ടാന ആക്രമണം; അട്ടപ്പാടിയിൽ മൂന്നുപേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ രണ്ടിടങ്ങളിലായി ഉണ്ടായ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർക്ക്...

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ബെംഗളൂരു: 2,400 കോടിയോളം രൂപയുടെ ശിവം അസോസിയേറ്റ്‌സ് നിക്ഷേപത്തട്ടിപ്പ് കേസിൽ ചോദ്യംചെയ്യലിന്...

വീണ്ടും സംഘര്‍ഷം; ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോര്‍മുസ് പൂര്‍ണമായും അടച്ച് ഇറാന്‍, കപ്പലുകൾക്ക് പൂർണ നിരോധനം

ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക.  ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ...

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ വീണ്ടും ആക്രമണം ;മൂന്ന് ഇന്ത്യക്കാരെ കാണാനില്ല

മസ്‌കറ്റ്: ഒമാൻ തീരത്ത് ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന്...

വിജയ് സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്‍ഡ്യാ സഖ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി...

Related Articles

Popular Categories