ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് മികച്ച പഠന നിലവാരം പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള 2025-26 വർഷത്തെ സ്കോളർഷിപ്പ് വിതരണം ചെയ്തു. സമാജത്തിൻ്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ വിദ്യാനിധി വഴിയാണ് എല്ലാ വർഷവും സ്കോളർപ്പുകൾ നൽകി വരുന്നത്.
സമാജം പ്രസിഡൻറ് ആർ മുരളീധർ, ട്രഷറർ ബിജു ജേക്കബ്, ജോയിൻ്റ് സെക്രട്ടറിമാരായ മുരളി സി പി, വിശ്വനാഥൻ പിള്ള എസ് എസ്, വിദ്യാനിധി ചെയർമാൻ അശോകൻ കെ പി, കൺവീനർ അശോക് കുമാർ, വിജയൻ പിള്ള, ശശി കെ, വിശ്വംബരൻ കെ എന്നിവർ ചേർന്നാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്.
SUMMARY: Vidyanidhi scholarships distributed













