കൊച്ചിയിലെ യുവ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം ഹണി ട്രാപ്പോ? കൂടുതല്‍ വിവരങ്ങൾ പുറത്ത് 

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അടക്കം മൂന്ന് പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ നടി അതുല്യ ചന്ദ്രയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ്. ആറു കോടി രൂപ സംഘം ആവശ്യപ്പെട്ടിരുന്നതായും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. 41 വയസ്സുകാരനായ ഡോക്ടറെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ഫ്‌ലാറ്റിലെത്തിച്ച് മര്‍ദ്ദിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് പോലീസിന് ലഭിച്ച പരാതി.

കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്ര (32), നടനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ബിബിൻ പെരുമ്പള്ളി (ബിബിൻ ബേബി – 42), കെ.ബി. വിഷ്ണു (31) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. ഇതിൽ ബിബിൻ പെരുമ്പിള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. ഇനി ഒമ്പത് പേര്‍ കൂടി പിടിയിലാകാനുണ്ട്. നടന്നത് ഹണി ട്രാപ്പാണോ എന്നതിലും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു

അതുല്യയുടെ ബന്ധുവുമായുള്ള ഡോക്ടറുടെ സൗഹൃദമാണ് തർക്കത്തിന് കാരണം. തർക്കം ഒതുക്കി തീർക്കാൻ അതുല്യയും ബിപിൻ പെരുമ്പള്ളിയും ഡോക്ടറോട് പണം ആവശ്യപ്പെട്ടു. ആറ് കോടി രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. അത്രയും നൽകാനാകില്ലെന്ന് ഡോക്ടർ മറുപടി നൽകിയതോടെ സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് സംഘം ഭീഷണിപ്പെടുത്തി. ഡോക്ടർ വഴങ്ങാതെ വന്നതോടെയായിരുന്നു മർദനം.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നടിയുടെ ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ പൊന്നുരുന്നി ഭാഗത്തുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്ലാറ്റിൽ ആകെ 12ഓളം പേർ ഉണ്ടായിരുന്നു. ഇവരെയെല്ലാം കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഫ്ലാറ്റിലെത്തിയ പിന്നാലെ ഒന്നാം പ്രതി ബിബിൻ ഡോക്ടറുടെ മുഖത്തടിക്കുകയും പിന്നീട് മറ്റ് പ്രതികളെല്ലാം ചേർന്ന് ആക്രമിക്കുകയും ചെയ്തു. ചികിത്സയാവശ്യമുണ്ടെന്ന വ്യാജേന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് മർദിച്ചത്. ക്രൂരമായി മർദിച്ച ശേഷം ഡോക്ടറുടെ കൈയിൽനിന്ന് മൂന്ന് ലക്ഷത്തോളം വിലവരുന്ന മൊബൈൽഫോണും മറ്റും പ്രതികൾ പിടിച്ചെടുക്കുകയും ചെയ്തു. കടവന്ത്ര പോലീസാണ് കേസെടുത്തത്.

പോലീസ് അതുല്യയുടെ ബന്ധുവിന്റെ മൊഴിയെടുക്കും. കേസിലെ പ്രതിയായ മറ്റൊരു നടൻ ബിപിൻ പെരുമ്പള്ളിയുടെ ഡ്രൈവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും എൻഡിപിഎസ്, അടിപിടി അടക്കം 8 ഓളം കേസുകളിൽ പ്രതിയാണ് ഡ്രൈവറായ വിഷ്ണുവെന്നും പോലീസ് വ്യക്തമാക്കി. കവർന്ന മൊബൈൽ ഫോണുകൾ ഒളിവിലുള്ള പ്രതിയായ ജിം ട്രെയിനറുടെ പക്കലെന്നുമാണ് നി​ഗമനം.

‘ഉയിര്‍’ ആണ് അതുല്യ ചന്ദ്ര ഒടുവില്‍ അഭിനയിച്ച ചിത്രം. ‘ഡൈസ് ഇറേ’, ‘ഇന്നലെ വരെ’, ‘ഓ ബേബി’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ‘ലോക’യില്‍ പൊലീസ് വേഷത്തിലൂടെയാണ് ബിബിന്‍ പെരുമ്പള്ളി ശ്രദ്ധേയനായത്. ‘ആശാന്‍’, ‘കാട്ടാളന്‍’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
SUMMARY: Was the assault on a young doctor in Kochi a ‘honey trap’? More details out.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യൂത്ത് ഒളിമ്പിക്സില്‍ ചരിത്രമെഴുതി തന്‍വി പത്രി; ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഡല്‍ഹി: സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ...

ബെംഗളൂരുവിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് പൊതുവെ മേഘാവൃതമായ ആകാശമായിരിക്കുമെന്നും നേരിയ മഴ ഉണ്ടാകുമെന്നും...

പബ്ബിൽ പരിചയപ്പെട്ട യുവതിയെ മദ്യലഹരിയിലാക്കി പീഡിപ്പിച്ചെന്ന് പരാതി; 31കാരൻ അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിലെ പബ്ബിൽവെച്ച് പരിചയപ്പെട്ട ജയ്പൂർ സ്വദേശിനിയായ 26കാരിയെ മഡിവാളയിലെ ഹോട്ടൽ...

ബിഎൽഎം തട്ടിപ്പ്: ആർ. പ്രേംകുമാറിനെതിരെ ഇഡി നടപടി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി...

ഇഎസ്എ കരട് വിജ്ഞാപനത്തിലെ അപാകതകൾ; പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിൽ ഇന്ന് സംയുക്ത കിസാൻ മോർച്ച ഹർത്താൽ

പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്...

എലിവേറ്റഡ് കോറിഡോർ നിർമ്മാണം; ബല്ലാരി റോഡിൽ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ബല്ലാരി റോഡിൽ നാല്...

ബെംഗളൂരുവിൽ മലയാളിയുടെ കൊലപാതകം; രണ്ടു പേർ കൂടി അറസ്റ്റില്‍, ക്വട്ടേഷൻ സംഘത്തിന് പങ്കുണ്ടെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവിൽ പാലക്കാട് സ്വദേശിയായ യുവാവിനെ തൊഴിൽഉടമ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രണ്ടു...

നെതന്യാഹുവിനെതിരെ കൈകോർത്ത് അറബ് പാർട്ടികൾ; ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക്?

ജറുസലം: ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ച്...

Related Articles

Popular Categories