ബെംഗളൂരുവിൽ മലയാളിയുടെ കൊലപാതകം; രണ്ടു പേർ കൂടി അറസ്റ്റില്‍, ക്വട്ടേഷൻ സംഘത്തിന് പങ്കുണ്ടെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവിൽ പാലക്കാട് സ്വദേശിയായ യുവാവിനെ തൊഴിൽഉടമ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ ക്വട്ടേഷൻ സംഘത്തിന്റെ പങ്കുണ്ടെന്ന് ബന്ധുക്കൾ ഈ ആരോപണമുന്നയിച്ചതിനെത്തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും പേരവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല. ഇതിൽ ഒരാൾ ഗുണ്ടാസംഘത്തിലെ അംഗമെന്ന സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെമ്പ്ര ആലിൻ ചുവട് വള്ളുള്ളിശ്ശേരി സ്വദേശി കിരൺ (22) ആണ് മരിച്ചത്. യെലഹങ്കയിൽ ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ സ്വീറ്റ് കോണ്‍ ഫാക്ടറി ഉടമയും തമിഴ്‌നാട് സ്വദേശിയുമായ പ്രതി ആനന്ദ് രാജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മൈസൂരുവില്‍ രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി കോഴ്‌സ് (പി.യു.സി) വിദ്യാര്‍ഥിനിയായ ഇയാളുടെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. ഇതിന്റെ വൈരാഗ്യത്താൽ ഇയാൾ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കിരണിനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. വീട്ടിൽ മകൾക്കൊപ്പം കിരണിനെ കണ്ടതാണ് പ്രകോപനമായതെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. എന്നാല്‍ ആനന്ദ് കൊലപാതകം നേരത്തെ ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ സംശയം. കിരണിനെ കൊലപ്പെടുത്താൻ നിശ്ചയിച്ച് ഇയാൾ ക്വട്ടേഷൻ സംഘാംഗങ്ങളെ വിളിച്ചു വരുത്തിയതാണെന്നും അവർ ആരോപിച്ചു.

യെലഹങ്ക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കിരണിന്‍റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രി ഏഴോടെ ബന്ധുക്കൾക്ക് വിട്ടുനല്കി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിഎൽഎം തട്ടിപ്പ്: ആർ. പ്രേംകുമാറിനെതിരെ ഇഡി നടപടി; 103 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു

കൊച്ചി: ബിഎൽഎം സൊസൈറ്റിയിൽ കോടിക്കണക്കിന് രൂപയുടെ തിരിമറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി...

ഇഎസ്എ കരട് വിജ്ഞാപനത്തിലെ അപാകതകൾ; പാലക്കാട് ജില്ലയിലെ 13 വില്ലേജുകളിൽ ഇന്ന് സംയുക്ത കിസാൻ മോർച്ച ഹർത്താൽ

പാലക്കാട്: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്ന്...

എലിവേറ്റഡ് കോറിഡോർ നിർമ്മാണം; ബല്ലാരി റോഡിൽ 18 മാസത്തേക്ക് ഗതാഗത നിയന്ത്രണം

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ബല്ലാരി റോഡിൽ നാല്...

നെതന്യാഹുവിനെതിരെ കൈകോർത്ത് അറബ് പാർട്ടികൾ; ഐസൻകോട്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക്?

ജറുസലം: ഇസ്രയേലിൽ യാഷർ പാർട്ടി ചെയർമാൻ ഗാദി ഐസൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ച്...

നെടുമ്പാശ്ശേരി അപകടത്തിൽ വാഹനം സഞ്ചരിച്ചത് 144 കിലോമീറ്റർ വേഗതയിലെന്ന് സ്ഥിരീകരണം

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ വാഹനാപകടത്തില്‍ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ശരിവച്ച് ഇ...

നന്ദിനി പാലിന് പിന്നാലെ നെയ്യ്, വെണ്ണ, പനീർ വിലയും വർധിപ്പിച്ചു; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ബെംഗളൂരു: കർണാടകയിലെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ നന്ദിനിയുടെ നെയ്യ്, വെണ്ണ, പനീർ...

എസ്.ഐ.ആറിനെതിരെ ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സ്പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (SIR) നടപടികളിലെ...

യെലഹങ്കയിൽ 13.20 ലക്ഷത്തിന്റെ സ്വർണക്കവർച്ച: പ്രതി പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിലെ ആഭരണശാലയിൽനിന്ന് 13.20 ലക്ഷം രൂപ വിലവരുന്ന...

Related Articles

Popular Categories